Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ നാസികളും അഭയാർഥികളും തമ്മിൽ തെരുവ് യുദ്ധം

german-nasy-refugees

ബർലിൻ∙ ജർമനിയിൽ നാസികൾ അകാരണമായി അഭയാർഥികൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടതോടെ ഒടുവിൽ അത് തെരുവ് യുദ്ധമായി മാറി. അഭയാർഥികൾ പ്രാണരക്ഷാർഥം സംഘടിച്ച് നാസികളെ കൈകാര്യം ചെയ്തു. ബുട്ട്സൻ എന്ന മുൻ കിഴക്കൻ ജർമൻ നഗരത്തിലാണ് കൂട്ടത്തല്ല് നടന്നത്. ഡസൻ കണക്കിന് പേർക്ക് പരുക്കേറ്റു. നൂറു കണക്കിന് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

ഈ കൂട്ടത്തല്ല് ജർമനിയിലുടനീളം വളരുമോ എന്നാണ് പൊലീസിന്റെ ആശങ്ക. അഭയാർഥികൾ നിയമം കൈയ്യിലെടുക്കാൻ അനുവദിക്കില്ല എന്ന് പൊലീസ് സംഘടന ഒരു പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. നാസികൾ ജർമനിയിലുള്ള വിദേശ പൗരന്മാരെയും നോട്ടപുള്ളികളാകുമോ എന്നാണ് ഇവിടെയുള്ള ഇന്ത്യാക്കാരുടെ ഭയം.

Your Rating: