Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ റെയിൽവേയ്ക്ക് പുതിയ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ

germany

ഫ്രാങ്ക്ഫർട്ട്∙ ജർമൻ റെയിൽവേ പുതിയ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ (ഐസിഇ 4) അവതരിപ്പിച്ചു. ജർമൻ തലസ്ഥാനമായ ബെർലിൻ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സിഇഒ റൂഡിഗർ ഗ്രൂബെ മാധ്യമങ്ങൾക്കും യാത്രക്കാർക്കും മുമ്പിലാണ് ഈ ഇന്റർസിറ്റി 4 അവതരിപ്പിച്ചത്. ട്രെയിനിലെ കംപാർട്ടുമെന്റുകളിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫ്രീ ഇന്റർനെറ്റ് സർവീസ്, ഓരോ സീറ്റിലും വലിയ സ്ക്രീനുകൾ, ടിവി കണക്ഷൻ, 160 ഡിഗ്രി ചായ്‌വുള്ള സീറ്റുകൾ, കേറ്ററിംഗ് ഓർഡർ സൗകര്യം, എയർ കണ്ടീഷൻ, എൽഇഡി ലാബുകൾ എന്നിവകൾ ലഭ്യമാണ്.

എന്നാൽ ട്രെയിൻ സ്പീഡ് 250 കിലോമീറ്ററാണ്. ഇതിന്റെ നീളം 346 മീറ്ററാണ്. എന്നാൽ ഐസിഇ 3യുടെ സ്പീഡ് 330 കിലോമീറ്റർ ആയിരുന്നു. യാത്രക്കുള്ള ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടില്ല. പുതിയ ട്രെയിൻ അധികം താമസിയാതെ പ്രധാന ജർമൻ റൂട്ടുകളിൽ ഓടിത്തുടങ്ങും. 2017ൽ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ 4 മോഡലിന്റെ ലഭ്യത അനുസരിച്ച് പുതിയ ജർമൻ റൂട്ടുകളിലും, സെലക്റ്റ് ചെയ്ത യൂറോപ്യൻ റൂട്ടുകളിലും ഇതിന്റെ സേവനം വ്യാപിപ്പിക്കും.
 

Your Rating: