Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ അഭയാർഥികൾക്ക് തൊഴിൽ സംവരണം നൽകണമെന്ന് വിദഗ്ധർ

german-refugee-reservation

ബർലിൻ∙ ജർമനിയിൽ അഭയാർഥികൾക്ക് ഉയർന്ന ജോലികളിൽ സംവരണം നടപ്പാക്കണമെന്ന് സർക്കാരിന്റെ വിവേചന വിരുദ്ധ ഏജൻസി ശുപാർശ ചെയ്യുന്നു. സ്ത്രീ സംവരണം നടപ്പാക്കിയതു പോലെ ഇതു നടപ്പാക്കാവുന്നതേയുള്ളൂ എന്നും ഉപദേശം.പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോർട്ട് മാധ്യമങ്ങൾ ചോർത്തി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത്തരത്തിൽ സംവരണം നടപ്പാക്കുന്നതിന്
രാജ്യത്തെ തുല്യതാ നിയമം ഭേദഗതി ചെയ്യണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നേരത്തെ, വനിതാ സംവരണം ഏർപ്പെടുത്തിയപ്പോൾ വനിതാ സംഘടനകളിൽനിന്നു പോലും ചില എതിർപ്പുകൾ ഉയർന്നിരുന്നതാണ്. എന്നാൽ, 500 ജീവനക്കാരിൽ കൂടുതൽ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇതു നിർബന്ധമാക്കിക്കഴിഞ്ഞു.

Your Rating: