Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ അഭയാർത്ഥികളെ കടന്നാക്രമിച്ച് നാസികൾ

nazi-1

ബർലിൻ ∙ ജർമൻ സേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറോട് വിധേയത്വം പുലർത്തുന്ന നവ നാസികൾ ജർമനിയിൽ സജീവമായതായി റിപ്പോർട്ട്. നാസികൾ കഴിഞ്ഞ ദിവസം മുൻ കിഴക്കൻ ജർമൻ നഗരമായ ദർസ് ഭനറിൽ തെരുവിൽ കണ്ട അഭയാർത്ഥികളെ പൊതിരെതല്ലി ഗുരുതരമായ പരുക്കേൽപിച്ചു.

nazi-3

സിറ്റിയിൽ നടന്ന ആഘോഷ പരിപാടികൾ കാണാൻ എത്തിയ അഭയാർത്ഥികൾക്കാണ് നാസികളുടെ വക വൻ 'വരവേൽപ്പ്' ലഭിച്ചത്. നാസികളുടെ ആക്രമണത്തിൽ അരഡസൻ അഭയാർത്ഥികൾക്ക് ആശുപത്രിയിലായി. ചിലരുടെ പരുക്ക് ഗുരുതരമാണെന്നാണ് പൊലീസ് റിപ്പോർട്ട്.

nazi-2

നാസികൾ അകാരണമായി അക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവർ പൊലീസിനോട് പറഞ്ഞു. നാട്ടുകാർ വെറും കാഴ്ചക്കാരായി മാറി. ചിലർ ഈ രംഗങ്ങൾ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നുവെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഭയന്നാണ് നാടും വീടും ഉപേക്ഷിച്ചത് ജർമനിയിൽ അഭയം തേടിയതെന്നും ഇവിടെയും രക്ഷയില്ലാത്ത വരുകയാണെന്നും ആശുപത്രിയിൽ സന്ദർശിച്ച മാധ്യമപ്രവർത്തകരോട് പരുക്കേറ്റ അഭയാർത്ഥികൾ നിറകണ്ണുകളോട് പറഞ്ഞു. സംഭവം പൊലീസ് കേസാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Your Rating: