Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ പുനരേകീകരണാഘോഷം ; മെർക്കലിനെ ജനക്കൂട്ടം ഗെറ്റൗട്ട് അടിച്ചു

german-reunion01

ബർലിൻ∙ ജർമനിയുടെ 28-ാം പുനരേകീകരണ വാർഷികാഘോഷത്തിനു തിങ്കളാഴ്ച ഡ്രെസ്ഡെനിലെത്തിയ ചാൻസലർ അംഗല മെർക്കലിനെ കാത്തിരുന്നതു ജനക്കൂട്ടത്തിന്റെ ഗെറ്റൗട്ട് വിളി.ജർമൻ പുനരേകീകരണത്തിന്റെ വാർഷികാഘോഷം രാജ്യത്തെ നിരവധി നഗരങ്ങളിൽ നടന്നുവെങ്കിലും പ്രധാന ആഘോഷ പരിപാടികൾ നടന്നത് ഡ്രെസ്ഡണിലായിരുന്നു.ഒക്ടോബർ മൂന്നിനാണ് ജർമനിയുടെ പുനരേകീകരണ ദിനം.

ചാൻസലർ അംഗല മെർക്കൽ, പ്രസിഡന്റ് ജോവാഹിം ഗൗക്ക്, പാർലമെന്റ് സ്പീക്കർ നോമെർട്ട് ലാമെർട്ട് തുടങ്ങിയ പ്രമുഖരാണ് ഇവിടുത്തെ പരിപാടിയിൽ പങ്കെടുണ്ട ത്തത്. ഏതാണ്ട് 4,50,000 പേരാണ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.

german-reunionn

ലോകം ഇന്നഭിമുഖീകരിയ്ക്കുന്ന പ്രത്യേകിച്ച് യൂറോപ്പ് അഭയാർത്ഥി പ്രശ്നത്തിൽ ജർമനി ആവുന്നതെല്ലാം ചെയ്വുമെന്ന് ചാൻസലർ മെർക്കൽ ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.ജർമനിയുടെ പുന:രേകീകരണം നടന്നിട്ട് കാൽനൂറ്റാണ്ടു തികഞ്ഞിട്ടും അഭ്യർത്ഥനയുമായി എത്തുന്നവരെ ജർമനി ഒരിക്കലും കൈവിടില്ല എന്നും അവർ പറഞ്ഞു. ഏതാണ് ഒരു മില്യനിലധികം അഭയാർത്ഥികൾ രാജ്യത്ത് എത്തിയിരുന്നെങ്കിലും ഇപ്പോൾ എട്ടു ലക്ഷത്തോളമേ രാജ്യത്തു തങ്ങിയിട്ടുള്ളുവെന്നും അവർ വ്യക്തമാക്കി.

കുടിയേറ്റ വിരുദ്ധ സംഘടനയായ പെഗിഡയുടെ ശക്തി കേന്ദ്രമാണ് ഡ്രെസ്ഡൻ. ഇവർ തന്നെയാണ് മെർക്കൽ വിരുദ്ധ മുദ്രാവാക്യങ്ങൾക്കു പിന്നിലെന്നു കരുതപ്പെടുന്നു. ഏതാണ്ട് 2600 പോലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നു.

german-reunion2

വികലമായ കുടിയേറ്റ - അഭയാർഥിത്വ നയം നടപ്പാക്കിയ മെർക്കൽ രാജിവയ്ക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. എന്നാൽ, ഇത് പുന:രേകീകരണ വാർഷികത്തിൽ പ്രതിഫലിച്ചത് അപ്രതീക്ഷിതമായി. 26 വർഷമായി ഡ്രെസ്ഡനിലാണ് പുന:രേകീകരണ വാർഷികത്തിന്റെ പ്രധാന പരിപാടികൾ നടക്കുന്നത്. വിമർശനവും പ്രതിഷേധവുമായി എത്തിയവർ അനിഷ്ട സംഭവങ്ങൾ നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

പശ്ചിമ - പൂർവ ജർമനികളുടെ പുന:രേകീകരണ ദിവസത്തിൽ രാജ്യം എങ്ങനെ ഒരിക്കൽക്കൂടി വിഭജിതമായിരിക്കുന്നു എന്നു കൂടി തെളിയിക്കുന്നതായി ഡ്രെസ്ഡനിലെ പരിപാടികൾ. ഭൂമിശാസ്ത്രപരമായ അതിരുകളല്ല, അഭയാർഥി പ്രശ്നത്തിൽ ജനങ്ങളുടെ മനസുകൾ തമ്മിൽ നിലനിൽക്കുന്ന അതിരുകളാണ് ഇവിടെ തെളിഞ്ഞു കാണാൻ സാധിച്ചതെന്നു മാത്രം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.