Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ ഭീകര ആക്രമണങ്ങൾ തടയാൻ പുതിയ സുരക്ഷാ പദ്ധതികൾ

thomas

ബർലിൻ∙ ജർമനിയിൽ ഭീകര ആക്രമണങ്ങൾക്ക് തടയിടാൻ പുതിയ സുരക്ഷാ പദ്ധതികൾ തയാറായതായി ജർമൻ ആഭ്യന്തര മന്ത്രി തോമസ് ഡെ മിസെറി മാധ്യമങ്ങളെ അറിയിച്ചു. ജർമനി പുതിയ പൊലീസ് സേനയ്ക്ക് രൂപം നൽകും. ആയിരക്കണക്കിന് പേർ പുതിയ പൊലീസ് സേനയിൽ അംഗങ്ങളാകും. ഇതിനായി രണ്ട് ബില്യൻ യൂറോ ചെലവിടും.

സൈബർ പൊലീസിന്റെ പ്രവർത്തനം കുറ്റമറ്റതാക്കും. ഓൺലൈൻ വഴിയുള്ള ആയുധ കള്ളകച്ചവടത്തിന്റെ പഴുത് അടയും. എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഫുട്ബോൾ സ്റ്റേഡിയങ്ങൾ തുടങ്ങി പ്രധാന തന്ത്രപ്രധാന സ്ഥലങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ജർമനിയിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് അഭയാർഥികളുടെ അപേക്ഷകളിൽ അനുഭാവ പൂർവം തീർപ്പ് ഉണ്ടാകും. അപേക്ഷകൾ നിരസിച്ച അഭയാർഥികൾ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകി ജർമനിയിൽ തങ്ങാനുള്ള അടവ് നയം അവസാനിപ്പിക്കും. അടുത്ത കാലങ്ങളിൽ ജർമനിയിലുണ്ടായ ഭീകര ആക്രമണങ്ങൾ ജർമൻ ജനതയുടെ ഉറക്കം കെടുത്തിയിരുന്നു.
 

Your Rating: