Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയൻ അഭയാർഥി ജർമനിയിലെ വൈൻ ക്വീൻ

wine-queen

ബർലിൻ∙ ജർമനിയിലെ വൈൻ ക്വീൻ മത്സരത്തിൽ സിറിയൻ അഭയാർഥി സുന്ദരി ജേത്രിയായി. ട്രയർ നഗരത്തിന്റെ മത്സരത്തിലാണ് നിനോർട്ട ബാനോ കിരീടമണിഞ്ഞത്.

മൂന്നര വർഷം മുൻപാണ് നിനോർട്ട ജർമനിയിലെത്തുന്നത്. തുടർന്ന് വൈന് വിദഗ്ധരുടെ കീഴിൽ ക്രാഷ് കോഴ്സ് അറ്റൻഡ് ചെയ്തിരുന്നു.

ഈ മത്സരത്തിൽ ജയിക്കുന്ന ആദ്യ അഭയാർഥി യുവതിയാണ് നിനോർട്ട. ഇതോടെ അടുത്ത ഒരു വർഷത്തേക്ക് ട്രയറിലെ 30 മുതൽ 60 ഇവന്റുകൾ വരെ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണ് അവൾക്കു ലഭിച്ചിരിക്കുന്നത്.

അരാമിക് ക്രിസ്ത്യനാണ് ഈ ഇരുപത്താറുകാരി. സഹോദരിയുമൊത്താണ് സിറിയയിൽനിന്നു രക്ഷപെട്ട് ജർമനിയിലെ ട്രയറിലെത്തിയത്.
 

Your Rating: