Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ നിന്ന് ഐഎസിൽ ചേരാൻ നൂറുകണക്കിന് പേർ രാജ്യം വിടുന്നു

terrorist

ബർലിൻ ∙ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തി ക്കാൻ ജർമനിയിൽ നിന്ന് നൂറ് കണക്കിന് പേർ രാജ്യം വിടുന്നതായി റിപ്പോർട്ട്. ജർമൻ കമ്യൂണിസ്റ്റ് പാർട്ടിയായ ലിങ്കിന്റെ ആവശ്യപ്രകാരം ജർമൻ വാർത്ത ഏജൻസിയായ ഡിപിഎയാണ് ഈ വാർത്ത പുറത്ത് വിട്ടത്.

2015ൽ തന്നെ 760 ജർമൻ ഇസ്ലാമിക് പൗരന്മാർ ജർമനി വിട്ടു. തുർക്കി വംശജരായ ഇവർ സിറിയയിലോ, തുർക്കിയിലോ എത്തിയതായിട്ടാണ് സൂചന. 2016ൽ ഇതുവരെ 820 പേർ ഐഎസിൽ ചേരാൻ ജർമനി വിട്ടു. ഇതിനകം 140 പേർ കൊല്ലപ്പെട്ടതായും ഏജൻസി റിപ്പോർട്ടിൽ എടുത്തു പറയുന്നു. വാർത്ത ഏജൻസിയുടെ റിപ്പോർട്ട് പൊതു ചർച്ചയ്ക്ക് ജർമനിയിൽ കളമൊരുക്കിയാണ്. 

Your Rating: