Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ തലകീഴായ സാഹസിക കഫെ

toggle

ഫ്രാങ്ക്ഫർട്ട്∙ ജർമനിയിലെ തലകീഴായ സാഹസിക ടോപ്പൽസ് കഫെ ലോക ശ്രദ്ധ പിടിച്ചു പറ്റി. ഫ്രാങ്ക്ഫർട്ടിനടുത്ത് വെർട്ട്ഹൈം എന്ന സ്ഥലത്താണ് ഈ തലകീഴായ സാഹസിക കഫെ. ഫ്രാങ്ക്ഫർട്ടിനടുത്ത് എല്ലാ പ്രധാന ബ്രാൻഡ് വസ്ത്രങ്ങളും, മറ്റ് സാധനങ്ങളും ഉള്ള സ്ഥലമാണ് വെർട്ട്ഹൈം. ഇവിടുത്തെ ടോപ്പൽസ് കഫെയിൽ കയറിയാൽ ലോകം കീഴ്മേൽ മറിയും. തല കറങ്ങുന്നതായി തോന്നും, ചിലപ്പോൾ ബോധം പോകും.

ഈ ടോപ്പൽസ് കഫെ ലോക സന്ദർശകരിൽ കൗതുകം ജനിപ്പിക്കുന്നു. ഇവിടെ വരുന്നവർക്ക് എല്ലാ വസ്തുക്കളും തലകുത്തി നിൽക്കുന്നതായി അനുഭവപ്പെടും. കിടപ്പ് മുറികളും, റെസ്റ്റോറന്റും, അടുക്കളയും, കുളിമുറിയും എല്ലാം തലതിരിഞ്ഞാണുള്ളത്. ഈ കഫെയിലെ എല്ലാ രൂപങ്ങളും തലതിരിച്ച് നിർമ്മിച്ചിരിക്കുന്നു. ഇതും സന്ദർശകർക്ക് തലതിരിഞ്ഞ അനുഭവം സമ്മാനിക്കുന്നു.
 

Your Rating: