Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ മരണാനന്തര ചെലവുകൾ വർധിക്കുന്നു

semithery

ബർലിൻ∙ ജർമനിയിൽ മരണാനന്തര ചെലവുകളിൽ വൻ വർധനവ്. പുതിയ പഠന റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. ഏറ്റവും കൂടുതൽ ചെലവ് കൊളോൺ നഗരത്തിലാണ്. കുറഞ്ഞ ചെലവ് മുൻ കിഴക്കൻ ജർമൻ നഗരങ്ങളിലും. സെമിത്തേരിയിൽ കല്ലറയ്ക്കായി കൊളോൺ നഗരത്തിൽ 2600 യൂറോ ചെലവ് വരും. ഇരുപത് വർഷത്തേക്ക് കല്ലറ സ്വന്തമായി ശ്മശാനത്തിൽ നിലനിൽക്കും.

കല്ലറ മോടി പിടിപ്പിക്കാൻ മറ്റു സംസ്ക്കാര നടപടികൾക്ക് ഇവർ വേറെ പണം കണ്ടെത്തണം. പെട്ടി മുതൽ കുഴിവെട്ടികാർക്ക് വരെ പണം വേറെ കരുതണം. ജർമനിയിൽ നല്ലൊരു ശവമടക്ക് നടക്കണമെങ്കിൽ കുറഞ്ഞത് ആറായിരം യൂറോ ചെലവ് വരും. സാധാരണ സംസ്കാര ശുശ്രൂഷകൾക്ക് ചെലവേറിയതോടെ ഭൗതിക ശരീരം ദഹിപ്പിച്ച് സംസ്ക്കരിക്കുന്ന രീതിയ്ക്കും ജർമനിയിൽ പ്രചാരമേറുകയാണ്. ഇതിന് രണ്ടായിരം യൂറോയിൽ താഴെ ചെലവ് മാത്രമേയുള്ളൂ.

stacheue

കത്തോലിക്കാ സഭയിലെ സെമിത്തേരിയിൽ ഇത്തരം സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് സാധാരണയാണ്. മരണാനന്തര ശുശ്രൂഷകൾക്ക് പ്രത്യേക ഇൻഷുറൻസ് പോളിസികൾ ജർമനിയിൽ നിലവിലുണ്ട്. 90% ജനങ്ങളും പോളിസിയിൽ അംഗങ്ങളാണ്.
 

Your Rating: