Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ ആശുപത്രിയ്ക്ക് തീപിടിച്ച് രണ്ടു മരണം

german-fire-1

ബർലിൻ∙ മദ്ധ്യജർമനിയിലെ ബോഹും നഗരത്തിലെ യൂണിവേഴ്സിറ്റി ആശുപത്രിയ്ക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു. ഏഴുപേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഇരുപതോളം പേർക്ക് പരിക്കേറ്റു. മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്നു പുലർച്ചെ പ്രാദേശിക സമയം 2.35 നാണ് ആശുപത്രിയിലെ ഒരു രോഗിയുടെ മുറിയിൽ നിന്നും തീപിടുത്തമുണ്ടായത്.

german-2

ഇതുവരെയായി തീയണയ്ക്കാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്. ഏതാണ്ട് ഇരുനൂറിലധികം അഗ്നിശമന സേനാംഗങ്ങളും പോലീസുകാരും നിരന്തരമായി രക്ഷാപ്രവർത്തനത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു അഗ്നിശമന സേനാ തലവൻ ഗോട്ട്ഫ്രീഡ് വിംഗളർ ഷ്ളോസ് പറഞ്ഞു. തീ നിയന്ത്രണവിധേമായിട്ടില്ല. ആശുപത്രിയുടെ ഒരു നില മുഴുവൻ കത്തി നശിച്ചതായിട്ടാണ് വിവരം. ആശുപത്രിയുടെ ആറാം നിലയിലെ ഒരു മുറിയിൽ നിന്നാണ് തീപിടുത്തമുണ്ടായത്.

german-3

ബെർഗ്മാൻഷൈൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 650 ബെഡുകളാണുള്ളത്. ഇതിൽ 100 പേരെ അടിയന്തിരമായി ആശുപത്രിയിൽ നിന്നും വിട്ടയച്ചു. 80 പേരെ അടുത്തുള്ള ആശുപത്രികളിലേയ്ക്കു മാറ്റിയിട്ടുണ്ട്. ആശുപത്രിയും ചുറ്റുപാടും പോലീസ് വലയത്തിലാണ്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.