Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിലെ ലത്തീൻ സമൂഹത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 25ന്

latin-onam

കൊളോൺ∙‌‍‌ ജർമനിയിലെ കൊളോൺ അതിരൂപതയിലെ ലത്തീൻ കത്തോലിക്കാ മലയാളി സമൂഹം ഒരുമയുടെയും കൂട്ടായ്മയുടെയും ഉൽസവമായ ഓണം സെപ്റ്റംബർ 25ന് (ഞായർ) ആഘോഷിയ്ക്കുന്നു. കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിൽ വൈകുന്നേരം നാലരയ്ക്ക് ദിവ്യബലിയോടുകൂടി പരിപാടികൾ ആരംഭിയ്ക്കും. തുടർന്ന് കേരളീയ തനിമ വിളിച്ചോതുന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിയ്ക്കും. ആഘോഷത്തിലേയ്ക്ക് ഏവരേയും ലത്തീൻസമൂഹം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സമ്മർഫെസ്റ്റ് ജൂലൈ 24ന് നടത്തി. കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ഫാ. പ്രിൻസ് ചക്കാലക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ റവ. ഡോ.റോക്സൺ ചുള്ളിയ്ക്കൽ ഒസിഡി, റവ.ഡോ. ആന്റണി കവുങ്ങവളപ്പിൽ (ആശ്രമശ്രേഷ്ഠൻ, മിഷായേൽബർഗ്, സീഗ്ബുർഗ്), ഫാ.തദേവൂസ് മുണ്ടഞ്ചേരി ഒസിഡി എന്നിവർ സഹകാർമ്മികരായിരുന്നു. ദിവ്യബലിയ്ക്കുശേഷം ദേവാലയാങ്കണത്തിൽ ഫെസ്റ്റും നടന്നു.

ഈ വർഷത്തെ വേനൽക്കാല മരിയൻ തീർത്ഥാടനം സ്വർഗാരോപണ ദിനമായ ഓഗസ്റ്റ് 15ന് ജർമനിയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വെസ്റ്റർവാൾഡിലെ മരിയൻസ്റ്റാറ്റിൽ നടത്തി.

1064ൽ സ്ഥാപിതമായ കൊളോൺ അതിരൂപതയിലെ സീഗ്ബുർഗ് പട്ടണത്തിലെ മിഷായേൽസ്ബർഗ് ആശ്രമത്തിൽ 2013 സെപ്റ്റംബർ 12 മുതൽ കേരളത്തിലെ നിഷ്പാദുക കർമ്മലീത്താ സന്യാസസഭയിലെ (ഒസിഡി) മഞ്ഞുമ്മൽ പ്രൊവിൻസിൽ നിന്നുള്ള വൈദികരാണ് ആദ്ധ്യാത്മിക ശുശ്രൂഷകൾ നിർവഹിയ്ക്കുന്നത്. അന്നു മുതൽ റവ.ഡോ.റോക്സൺ ചുള്ളിയ്ക്കൽ ഒസിഡിയാണ് കൊളോൺ അതിരൂപതയിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ അജപാലകനായി ശുശ്രൂഷ ചെയ്യുന്നത്. 

Your Rating: