Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാർഷികം ആഘോഷിച്ചു

re-union-1

ബോൺ∙ മലങ്കര കത്തോലിക്കാസഭയുടെ എൺപത്തിയാറാം പുനരൈക്യ വാർഷികം ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി. സെപ്റ്റംബർ 24ന്(ശനി) ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ബോണിലെ സെന്റ് എലിസബത്ത് ദേവാലയത്തിൽ മലങ്കര റീത്തിലുള്ള ദിവ്യബലിയോടുകൂടി പരിപാടികളുടെ ആദ്യഭാഗം ആരംഭിച്ചു.

re-9

ആമുഖമായി പരിപാടികളുടെ ചുരുക്കം ഫ്രാങ്ക്ഫ്രർട്ട് മിഷൻ സെക്രട്ടറിയും സിനഡ് കമ്മീഷൻ അംഗവുമായ ജോർജ് മുണ്ടേത്ത് വ്യാഖ്യാനിച്ചു. സിറോ മലങ്കര ഡൽഹി, ഗുർഗാവ് രൂപതാദ്ധ്യക്ഷൻ ഡോ. ജേക്കബ് മാർ ബർണബാസ് തിരുമേനി മുഖ്യകാർമ്മികനായി നടത്തിയ സമൂഹബലിയിൽ മോൺ. ഡോ. മാർക്കൂസ് ഹോഫ്മാൻ (ബിഷപ്പ് വികാർ, കൊളോൺ അതിരൂപത), ഫാ. റോബർട്ട് എണ്ണവിള (കമ്യൂണിയോ ക്രിസ്റ്റി, മെഷേർനിഷ്), ഫാ.ജോസഫ് ചേലംപറത്ത് (കൊളോൺ അതിരൂപത), ഫാ. ചാക്കോ വെള്ളംചാലിൽ (റോം), ജർമനിയിലെ മലങ്കര സഭയുടെ കോർഡിനേറ്ററും ചാപ്ലിനുമായ ഫാ.സന്തോഷ് തോമസ് എന്നിവർ സഹകാർമ്മികരായിരുന്നു.

re-8

ഫാ.ബിജു ചാവടിമുരുപ്പേലിന്റെ (മിലാൻ, ഇറ്റലി) നേതൃത്വത്തിൽ ആലപിച്ച ഗാനങ്ങൾ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി.

re-2

ദിവ്യബലിയ്ക്കു ശേഷം ജൂബിലി ആഘോഷ ചടങ്ങിന്റെ രണ്ടാം ഭാഗമായി ദേവാലയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ഡോ. ജേക്കബ് മാർ ബർണബാസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു പ്രസംഗിച്ചു. കൊയർ ആലപിച്ച പ്രാർത്ഥനാ ഗാനത്തിനു ശേഷം ജർമനിയിലെ മലങ്കര സഭയുടെ കോർഡിനേറ്ററും ചാപ്ലിനുമായ ഫാ. സന്തോഷ് തോമസ് സ്വാഗതം ആശംസിച്ചു.

re-7

ജർമൻ ബിഷപ്പ് കോൺഫറൻസിനെ പ്രതിനിധീകരിച്ച് വിദേശികളുടെ അദ്ധ്യാത്മിക കാര്യങ്ങളുടെ ചുമതലയുള്ള നാഷനൽ ഡയറക്ടർ സ്റ്റെഫാൻ ഷൊയെ, മോൺ.ഡോ.മാർക്കൂസ് ഹോഫ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു

re-5

ജാസ്മിൻ കർണാശേരിൽ, സബീനെ പുലിപ്ര എന്നിവർ ഗാനം ആലപിച്ചു. ജനീഫർ കർണാശേരിൽ, ജാൻസി എന്നിവർ പരിപാടികൾ മോഡറേറ്റ് ചെയ്തു. പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഗ്രേസി വർഗീസ് നന്ദി പറഞ്ഞു. പാപ്പാമംഗള ഗാനത്തോടെ പരിപാടികൾ സമാപിച്ചു. സൈമൺ കൈപ്പള്ളിമണ്ണിൽ ശബ്ദസാങ്കേതികം കൈകാര്യം ചെയ്തു.

re-6

പരിപാടികൾക്ക് ശേഷം പാരീഷ്ഹാളിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു. ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മലങ്കരസഭാ വിശ്വാസികളെ കൂടാതെ മറ്റു വിശ്വാസികളും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

re-4

സന്തോഷച്ചന്റെ നേതൃത്വത്തിൽ ജർമനിയിലെ മലങ്കരസഭയുടെ ബോൺ മിഷൻ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്. സെക്രട്ടറി വർഗീസ് കർണാശേരിൽ, ട്രഷറർ മാത്യു വർഗീസ് എന്നിവരാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ജോർജ് മുണ്ടേത്ത് പരിപാടികൾ കോഓർഡിനേറ്റു ചെയ്തു. 

re-3
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.