Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനി ഭീകരാക്രമണ ഭീഷണിയിലെന്ന് റിപ്പോർട്ട്

terror-attack

ബർലിൻ∙ ജർമനിയിൽ ഭീകര ആക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ജർമൻ രഹസ്യ അന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതോടെ ജർമൻ നഗരങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം ജർമനിയിൽ മൂന്ന് ഐഎസ് ഭീകരരെ അഭയാർഥി ക്യാംപിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

മഹീർ, മുഹമ്മദ്, ഇബ്രാഹിം എന്നീ ഐഎസ് ഭീകരരാണ് ആക്രമണ പദ്ധതി തയാറാക്കി അഭയാർഥി ക്യാംപുകളിൽ കഴിഞ്ഞിരുന്നത്. ഇവർ അഭയാർഥികളോടൊപ്പമാണ് ജർമനിയിൽ എത്തിയതെന്ന് ജർമൻ ആഭ്യന്തരവകുപ്പും വെളിപ്പെടുത്തിയിട്ടുണ്ട്. 

Your Rating: