Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിലെ തൊഴിലില്ലായ്മ സെപ്റ്റംബറിൽ വർദ്ധിച്ചു

un-employment

ബെർലിൻ∙ ജർമനിയിലെ തൊഴിലില്ലായ്മ സെപ്റ്റംബറിൽ ഉയർന്നു. പുതിയ കണക്കനുസരിച്ച് ജർമനിയിലെ തൊഴിൽ ഇല്ലാത്തവരുടെ എണ്ണം 2680 മില്യനാണ്. ഇത് ഒരു വലിയ തൊഴിലില്ലായ്മ നിരക്ക് ആണെന്ന് ഫെഡറൽ ലേബർ ഓഫീസ് കണക്കുകൾ കാണിക്കുന്നു. ഈ തൊഴിലില്ലായ്മ നിരക്ക് ജർമൻ സമ്പദ് വ്യവസ്ഥക്ക് അത്ര നല്ലതല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.

ഇതിനിടയിൽ ജർമനിയിലെ ഒന്നാമത്തെ ബാങ്കായ ഡോയിച്ചേ ബാങ്ക് പ്രൈവറ്റ് ബാങ്കിങ്ങ് നിർത്തി ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. ഇതും ഇപ്പോഴത്തെ ഡോയിച്ചേ ബാങ്ക് ജോലിക്കാരെ ബാധിക്കും. കൂടാതെ രണ്ടാമത്തെ വലിയ ബാങ്ക് ആയ കൊമേഴ്സ് ബാങ്ക് 10000 ജോലിക്കാരെ കുറയ്ക്കാൻ തീരുമാനമെടുത്തു. ഇതെല്ലാം പഠനം കഴിഞ്ഞുവരുന്ന പ്രവാസികളുടെ പുതിയ തലമുറയുടെ ജോലി ലഭ്യതയെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.