Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലോബൽ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമത്തിന് വർണോജ്വല സമാപനം

dgmf-3

കൊളോൺ∙ ഗ്ലോബൽ മലയാളി ഫെഡറേഷൻ അഞ്ചു ദിവസംകൊണ്ട് ആഘോഷമാക്കിയ പ്രവാസി സംഗമത്തിന് വർണോജ്വല സമാപനം. ജൂലൈ 27 മുതൽ 31 വരെ കൊളോണിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിലാണ് പരിപാടികൾ അരങ്ങേറിയത്.

dgmf-2

സമ്മേളനത്തിന്റെ രണ്ടാം ദിവസം ഡോ. സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത് സെമിനാറുകൾക്ക് നേതൃത്വം നൽകി. മൂന്നാം ദിവസം രാവിലെ പ്രഫ. രാജപ്പൻ നായർ സെമിനാർ നയിച്ചു. വൈകിട്ട് ഏഴുമണിയ്ക്കു നടന്ന കലാസായാഹ്നം ജിഎംഎഫിന്റെ വിദേശപ്രതിനിധികളായ അഡ്വ.ജൂലപ്പൻ സേവ്യർ(സ്വിററ്സർലണ്ട്) ഡോ.രാധാദേവി (യുഎസ്എ), ഡോ.കമലമ്മ പീറ്റർ (നെതർലാന്റ്സ്), ഡോ. ബേബി (ജർമനി) എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

dgmf-5

തോമസ് ചക്യത്ത്, ശ്രീജ ചെറുകാട്, മാത്യു പാറ്റാനി, വില്യം പത്രോസ്, മാത്യു കണ്ണങ്കേരിൽ എന്നിവർ ഗാനം ആലപിച്ചു. പോൾ പ്ളാമൂട്ടിൽ, ചാക്കോ വാഴയിൽ, ജോസഫ് മാത്യു, മേരി വെള്ളാരംകാലായിൽ, ഫിലോമിന, ജോണി ചിറ്റിലപ്പള്ളി, ബാബു ഹാംബുർഗ്, ഡേവീസ് വടക്കുംചേരി എന്നിവരുടെ വിവിധ പരിപാടികൾ അബ്രഹാം മോളി തേനാകര, എന്നിവരുടെ സ്കെച്ച്, സാബു ആറാട്ടുകളത്തിന്റെ കാവ്യചൊൽക്കാഴ്ച തുടങ്ങിയവ സായാഹ്നത്തെ കൊഴുപ്പുള്ളതാക്കി.

dgmf-4

അബ്രഹാം നടുവിലേടത്ത്, ഡോ.ജോർജ് അരീക്കൽ, ഡോ. സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത് എന്നിവർ ആശംസാപ്രസംഗം നടത്തി. ഗ്രോസ് ഗെരാവു നവോദയാ സമാജം പ്രസിഡന്റ് അബ്രഹാം നടുവിലേടത്തിനെ ജിഎംഎഫ് ഗ്ളോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ പൊന്നാടയണിയിച്ച് ആദരിച്ചു.മാത്യു തൈപ്പറമ്പിൽ സ്വാഗതവും ജോൺസൺ ചാലിശേരി നന്ദിയും പറഞ്ഞു.ഗ്രിഗറി മേടയിൽ, ബേബി കലയംകേരിൽ എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു.

dgmf-1

സംഗമത്തിന്റെ നാലാം ദിവസമായ ജൂലൈ 30 ന് ശനിയാഴ്ച രാവിലെ നടന്ന സെമിനാറുകൾക്ക് അഡ്വ. ജൂലപ്പൻ സേവ്യർ (സ്വിറ്റ്സർലണ്ട്) നേതൃത്വം നൽകി. വിജ്ഞാനപ്രദമായ വിഷയങ്ങൾ നിരത്തിയുള്ള ചർച്ചയിൽ പങ്കെടുത്തവർ കൂടുതൽ മൽസര ബുദ്ധിയോടെയാണ് സംസാരിച്ചത്.

dgmf-7

വൈകിട്ട് ഏഴിനു നടന്ന കലാസായാഹ്നം ഉദ്ഘാടനം ചെയ്തത് ജർമനിയിൽ എത്തിയിട്ട് 50 വർഷം തികഞ്ഞവരാണ്. ആന്റണി കുഞ്ഞമ്മ പുലിക്കോട്ടിൽ, സാറാമ്മ ജോസഫ്, സെബാസ്റ്റ്യൻ റേച്ചൽ മുണ്ടിയാനപ്പുറത്ത്, ജോസഫ് എൽസമ്മ തെരുവത്ത്, കമലമ്മ ബെർണി പീറ്റർ, ഡോ.ജോർജ് അരീക്കൽ, കുഞ്ഞമ്മ പാറ്റാനി, ലില്ലി ചക്യത്ത് എന്നിവരാണ് ഭദ്രദീപം തെളിച്ചത്.

dgmf-10

സെബാസ്റ്റ്യൻ കിഴക്കേടത്ത് പ്രാർത്ഥനാഗാനം ആലപിച്ചു. തുടർന്ന് മേരി ക്രീഗർ, മേരി പ്ലാമൂട്ടിൽ, ലില്ലി ചക്യത്ത്, ഫിലോമിന തടത്തിൽ, എൽസി വേലുക്കാരൻ, ജെമ്മ ഗോപുരത്തിങ്കൽ, എൽസി വടക്കുംചേരി,ആനി കുറുന്തോട്ടത്തിൽ എന്നിവരുടെ തിരുവാതിരയോടെ കലാപരിപാടികൾ ആരംഭിച്ചു.

dgmf-6

ഇത്തവണത്തെ സാഹിത്യ അവാർഡിന് ജർമനിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ജോസ് പുന്നാംപറമ്പിൽ അർഹനായി. ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ അവാർഡ് സമ്മാനിച്ചു.ഡോ. ലിയോണി അരീക്കൽ, ജോസഫ് മാത്യു എന്നിവർ ആശംസാ പ്രസംഗം നടത്തി. സിറിയക് ചെറുകാടും ശ്രീജയും ഗാനം ആലപിച്ചു.

dgmf-9

സാബു ജേക്കബ് ആറാട്ടുകളം കാവ്യചൊൽക്കാഴ്ച, സാറാമ്മ ജോസഫ്, മേരി കലയംകേരിൽ, ജോയി മാണിക്കത്ത്, ജോണി ചിറ്റിലപ്പിള്ളി, തോമസ് മാത്യു, പോൾ പ്ളാമൂട്ടിൽ എന്നിവരുടെ ഹാസ്യാവതരണം, ലൂസിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഡാൻസ് ആന്റ് ഫാഷൻ ഷോ തുടങ്ങിയ പരിപാടികൾ കലാസായാഹ്നത്തെ ഏറെ ആസ്വാദ്യമാക്കി. സംഗമത്തിന്റെ അവലോകനം ഹാസ്യരൂപത്തിൽ ആന്റണി കുറന്തോട്ടത്തിൽ അവതരിപ്പിച്ചു.

dgmf-11

തോമസ് ചക്യത്ത് സ്വാഗതം ആശംസിച്ചു. അപ്പച്ചൻ ചന്ദ്രത്തിൽ നന്ദി പറഞ്ഞു. വില്യം പത്രോസും മേരി വെള്ളാരംകാലായിലും പരിപാടികൾ മോഡറേറ്റ് ചെയ്തു. എല്ലാ ദിവസവും വൈകിട്ട് യൂറോപ്പിലെ പ്രശസñ ഗായകൻ സിറിയക് ചെറുകാടും മകൾ ശ്രീജയും സംഗീതവിരുന്നൊരുക്കിയത് സംഗമത്തെ സംഗീതമയമാക്കി. കൂടാതെ ആരോഗ്യത്തെ കൂടുതൽ പരിപോഷിപ്പിയ്ക്കാൻ യോഗയും സംഗമദിവസത്തിലെ ഒഴിവു സമയങ്ങളിൽ നടത്തിയിരുന്നു.

dgmf-0

സമാപനദിവസമായ ഞായറാഴ്ച രാവിലെ ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ദിവ്യബലി അർപ്പിച്ചു. തുടർന്നു കഴിഞ്ഞ ദിവസങ്ങളിലെ പരിപാടികളെപ്പറ്റിയുള്ള അവലോകനം നടന്നു.

dgmf-13

ജർമനിയിലെ ജോലിയിൽ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നവരായ ദമ്പതിമാർക്കും, പങ്കെടുത്ത മറ്റുള്ളവർക്കും സംഗമം ഏറെ വിജ്ഞാനവും സന്തോഷവും ഊർജ്ജവും, ഉല്ലാസവും പകർന്നുവെന്ന് ഏവരും ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു.

dgmf-12

അടുത്ത വർഷത്തെ ഗ്ലോബൽ മീറ്റ് 2017 ജൂലൈ 26 മുതൽ 30 വരെ ജർമനിയിലെ കൊളോണിൽ നടത്തുമെന്ന പ്രഖ്യാപനത്തോടെ പരിപാടികൾക്കു തിരശീല വീണു. 

Your Rating: