Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയുക്ത മെത്രാന്റെ പ്രാരംഭ സന്ദർശന പരിപാടി സെപ്റ്റംബർ 18 മുതൽ

mar-papa

ലണ്ടൻ∙ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്ത സിറോ മലബാർ ഇടയൻ മാർ ജോസഫ് സാമ്പ്രിക്കൽ മെത്രാഭിഷേകത്തിനു മുമ്പായി തന്റെ പുതിയ ശുശ്രൂഷാ മേഖലകളിൽ സന്ദർശനം നടത്തും. തികച്ചും അനൗദ്യോഗികമായ ഈ സന്ദർശനത്തിൽ അതാതു രൂപതകളിലെ മെത്രാന്മാരെയും വൈദികരെയും പളളി കമ്മിറ്റിയംഗങ്ങളെയും വിശ്വാസികളെയും കണ്ട് അജപാലന പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും തന്റെ പുതിയ ശുശ്രൂഷയുടെ വിജയത്തിനായി പ്രാർഥനാസഹായം അഭ്യർത്ഥിക്കുകയും ചെയ്യും. ഈ സന്ദർശനങ്ങളുടെ മുന്നോടിയായി തന്നെ ഈ പുതിയ ഉത്തരവാദിത്തം ഏൽപ്പിച്ച പരി. പിതാവ് ഫ്രാൻസിസ് മാർപാപ്പയെ നേരിട്ടു കണ്ട് നിയുക്ത മെത്രാൻ അനുഗ്രഹം നേടിയിരുന്നു. ശ്ലീഹന്മാരുടെ പിൻഗാമിയായി മെത്രാൻ സ്ഥാനത്തേയ്ക്കുയർത്തപ്പെട്ട മാർ സാമ്പ്രിക്കൽ റോമിൽ നിന്ന് യുകെയിലേയ്ക്ക് തിരിക്കുന്നതിനു മുമ്പായി റോമിലെ വി. പത്രോസിന്റെ ബസലിക്കാ ദേവാലയത്തിൽ പ്രത്യേക പ്രാർഥനകൾ നടത്തും.

days

യുകെയിൽ എത്തിയ ശേഷമുളള മാർ സാമ്പ്രിക്കലിന്റെ പ്രാരംഭ സന്ദർശനങ്ങൾ പ്രധാനമായും അതാതു രൂപതകളിലെ മെത്രാന്മാരെയും വൈദികരെയും മാത്രം കാണാൻ ഉദ്ദേശിച്ചുള്ളതായതിനാൽ മറ്റ് സ്വീകരണങ്ങളോ കുർബാനകൾ ഉൾപ്പെടെയുളള ക്രമീകരണങ്ങളോ നടത്തേണ്ടതില്ലെന്ന് മെത്രാഭിഷേകത്തിന്റെ പ്രാദേശിക സംഘാടകൻ റവ. ഫാ. മാത്യു ചൂരപൊയ്കയിൽ അറിയിച്ചു.

അതേ സമയം, മെത്രാഭിഷേക ദിവസം തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാ നെത്തുന്നവരുടെ സൗകര്യവും സുരക്ഷയും പരിഗണിച്ച് പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതിനാൽ, ഓരോ വി. കുർബാന കേന്ദ്രങ്ങളിലെയും വൈദീകർ തങ്ങൾക്ക് ആവശ്യമുളളത്ര പാസുകളുടെ എണ്ണം സെപ്റ്റംബർ 14 ന് മുമ്പായി സിറോ മലബാർ സഭാ സെക്രട്ടറി റവ. ഫാ. ജിനോ അരീക്കാട്ടിനെ അറിയിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പാസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവേശനം തീർത്തും സൗജന്യമായിരിക്കും.

sarampikkal

നിയുക്ത മെത്രാന്റെ പ്രാഥമിക സന്ദർശന പരിപാടി :
സെപ്റ്റംപർ 19 – വൈദിക സമ്മേളനം
സെപ്റ്റംപർ 20 – Blantyre motherwell രൂപത
സെപ്റ്റംപർ 21 – എഡിൻബറോ, അബർഡീൻ
സെപ്റ്റംപർ22 – ന്യു കാസ്റ്റിൽ
സെപ്റ്റംപർ 23 – മിഡിൽസ് ബറോ
സെപ്റ്റംബർ 24– നോട്ടിംഗ്ഹാം, നോർത്താംപ്ടൻ, ലൈസ്റ്റർ
സെപ്റ്റംപർ 25 – ബർമ്മിംഗ്ഹാം ചാപ്ലയിൻ ഡേ
സെപ്റ്റംപർ 26 – ബ്രിസ്റ്റോൾ
സെപ്റ്റംപർ 27 – visit- Cardinal Vincent Nichols, Nuncio-Antonio Manniram
സെപ്റ്റംപർ 28 – Brentwood
സെപ്റ്റംപർ 29 – Southark
സെപ്റ്റംപർ 30 - സ്പോർട്മൗത്ത് ആൻഡ് സൗത്താംപ്ടൻ
ഒക്ടോബർ 1– ക്നാനായ കൺവൻഷൻ – ഷൂഷ്ബറി ചാപ്ലയിൻസി ഡേ– സാഫോർഡ്
ഒക്ടോബർ 2 ലിവർപൂൾ ആർച്ച് ഡയോസിസ്
ഒക്ടോബർ 3 – ക്ലിഫ്റ്റൺ, ബ്രിസ്റ്റോൾ ഡയോസിസ്, സ്വാൻസി.

വാർത്ത∙ സാബു ചുണ്ടക്കാട്ടിൽ

Your Rating: