Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രോസ്ഗെരാവ് നവോദയാ ഓണവും ജൂബിലി ആഘോഷവും

happy-onam

ഗ്രോസ്ഗെരാവ്∙ നവോദയാ കേരളസമാജം ഈ വർഷത്തെ ഓണാഘോഷവും, 30 വർഷത്തെ ജൂബലിയും സെപ്റ്റംബർ 17‌ ശനിയാഴ്ച്ച ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 03.30 ന് ഗ്രോസ്ഗെരാവ്് സ്റ്റാട്ട് ഹാളിൽ ആഘോഷ പരിപാടികൾ തുടങ്ങും. ഗ്രോസ്ഗെരാവ്് സിറ്റി മേയർ സ്റ്റെഫാൻ സവർ, ഡിസ്ട്രിക് അഡ്മിനിസ്ട്രേറ്റർ (ലാൻഡ്റാറ്റ്) തോമസ് വിൽ എന്നിവർ വിശിഷ്ടാതിഥികളായി പരിപാടികളിൽ പങ്കെടുക്കും. ഓണം, ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി മഹാബലിയുടെ വരവേൽപ്പ്, സംഗീതം, ഡാൻസ് തുടങ്ങി വിവിധ കൾച്ചറൽ പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

ഇന്ത്യൻ ഭക്ഷണം ആകർഷകമായ നിരക്കിൽ വാങ്ങി ഭക്ഷിക്കാനുള്ള അവസരം ഉണ്ട്. ഗ്രോസ്ഗെരാവ് നവോദയാ ഈ ഓണം, ജൂബിലി ആഘോഷ പരിപാടികളിലേക്ക് സുഹ്യുത്തുക്കളോടൊപ്പം കുടുബസമേതം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കുടുതൽ വിവരങ്ങൾക്ക് അബ്രാഹം നടുവിലേഴത്ത് (06152-51188). പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Stadthalle Gross Gerau, Jahn Strasse 14, 64521 Gross Gerau.


Your Rating: