Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ചസ്റ്റർ ക്നാനായ സാഗരമാകും, വിരുന്നുകാരെ സ്വീകരിക്കാൻ മാഞ്ചസ്റ്റർ ക്നാനായക്കാർ

kananya01

മാഞ്ചസ്റ്റർ ∙ പ്രഥമ ക്നാനായ തിരുന്നാളിനു രണ്ടു ദിനങ്ങൾ മാത്രം അവശേഷിക്കെ യുകെ ദർശിക്കുവാൻ പോകുന്ന ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന തിരുനാൾ എന്ന ഖ്യാതി ഇനി ക്നാനായ തിരുനാളിനു സ്വന്തമാകും.

യുകെ ക്നാനായ കാത്തലിക് അസോസിയേഷനിലെ 50 യൂണിറ്റുകളിൽ നിന്നും സമുദായാംഗങ്ങൾ പ്രഥമ ക്നാനായ തിരുനാളിന് എത്തിച്ചേരുമ്പോൾ മാഞ്ചസ്റ്റർ ക്നാനായ സാഗരമായി മാറും. വിശ്വാസം, പാരമ്പര്യം എന്നിവയെ മുറുകെ പിടിക്കുന്ന ക്നാനായ സമുദായാംഗങ്ങൾ സമുദായ വികാരം നെഞ്ചിലേറ്റി പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാൾ ആചരിക്കുമ്പോൾ മാഞ്ചസ്റ്റർ ദർശിക്കുവാൻ പോകുന്ന ഏറ്റവും വലിയ കൂട്ടായ്മയാകും.

വിദൂര സ്ഥലങ്ങളിൽ നിന്നും തിരുനാളിൽ സംബന്ധിക്കുവാൻ എത്തുന്ന വിരുന്നുകാരെ സ്വീകരിക്കുവാൻ മാഞ്ചസ്റ്റർ ക്നാനായ ചാപ്ലയൻസിയുടെ കീഴിലുളള ഓരോ കുടുംബങ്ങളും തയാറെടുത്തു തിരുനാളിനു വേണ്ടതായ ഒരുക്കങ്ങൾ ഓരോ കൂടാരയോഗങ്ങൾ വഴി തകൃതിയായി നടന്നു വരികയാണ്.

kananya

സെന്റ് ആന്റണീസ് ദേവാലയത്തിന്റെ ചരിത്രത്തിൽ ദർശിക്കുവാൻ പോകുന്ന ഏറ്റവും മികച്ച അലങ്കാരങ്ങളായിരിക്കും പ്രഥമ ക്നാനായ തിരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്നത്. ദേവാലയത്തിന്റെ അകത്തും പുറത്തും വർണ്ണ മനോഹരങ്ങളായ അലങ്കാരങ്ങളാൽ സെന്റ് ആന്റണിസ് ദേവാലയം പ്രശോഭിക്കും.

യൂറോപ്പിലെ തന്നെ പ്രഥമ ക്നാനായ ചാപ്ലയൻസിയുടെ പ്രഥമ തിരുനാൾ തിരുകർമ്മങ്ങൾക്കുശേഷം പ്രൗഢഗംഭീരമായ പൊതുസമ്മേളനവും സെന്റ് ജോൺ പോൾ രണ്ടാമൻ സൺഡേ സ്കൂളിന്റെ വാർഷികവും വിവിധ ഭക്ത സംഘടനകളുടെ വാർഷികവും നടക്കും.

ഇടവക ജനമൊരുക്കുന്ന ‘മെഗാഷോ’ സദസിനെ ആവേശഭരിതരാക്കും. സ്വാഗത നൃത്തം മുതൽ നന്ദി പ്രകാശനം വരെ ഏറ്റവും മികച്ച കലാവിരുന്നാണ് തിരുന്നാളിനോടനുബന്ധിച്ചു നടത്തപ്പെടുന്നത്.

ഫാ. സജി മലയിൽപുത്തൻപുര ജനറൽ കൺവീനറായി റെജി മഠത്തിലേട്ട്, ഉതുപ്പ് കുന്നുകാലായിൽ, മാർട്ടിൻ മലയിൽ എന്നിവർ കൺവീനർമാരായി നിരവധി കമ്മിറ്റിയുടെ നേതൃത്വത്തിലാണു തിരുന്നാളിനു വേണ്ടതായ ഒരുക്കങ്ങൾ നടത്തപ്പെടുന്നത്.

വാർത്ത ∙ സഖറിയ പുത്തൻകുളം


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.