Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാർലോയുടെ മോഹനൻ ചേട്ടനു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

obit

ലണ്ടൻ∙ശ്രീനാരായണ ഗുരുമിഷൻ ഓഫ് യുകെ മുൻ ജനറൽ സെക്രട്ടറിയും ഹാർലോ മലയാളി അസോസിയേഷന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയുമായിരുന്ന മോഹനൻ കെ പത്മനാഭൻ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച അന്തരിച്ചു. ഹാർലോ പ്രിൻസസ് അലക്‌സാൺഡ്ര ആശുപത്രിയിലെ തീവ്രപരിചരണ വിഭാത്തിലായിരുന്നു അന്ത്യം. സംസ്ക്കാര ചടങ്ങുകൾ ഹാർലോ പാർടൺ വുഡ് ക്രിമറ്റോറിയത്തിൽ ഹൈന്ദവാചാരപ്രകാരം നടന്നു.

1949 ൽ തിരുവനന്തപുരം ജില്ലയിലെ വക്കത്തു ജനിച്ച മോഹനൻ ,എസ്.എം.സി ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം ഇന്റർമീഡിയറ്റ് കോളേജിൽ നിന്നും പിയുസി യും തിരുവനന്തപുരം എൻജിനീയറിങ്  കോളേജിൽ നിന്ന് 1961 ഇൽ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യുണിക്കേഷൻ എൻജിനീയറിങ് പൂർത്തിയാക്കിയ ആറുപേരിൽ ഒരാൾ ആയിരുന്നു.    

തിരുവനന്തപുരം ആസ്ഥാനമായി റ്റെലിക്സ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. പിന്നീട് ഈ സ്ഥാപനം കെൽട്രോണുമായി മെർജ് ചെയ്തു. തുടർന്ന് യൂണിവേഴ്‌സിറ്റി ഓഫ് വെയിൽസിൽ നിന്ന് ഹെല്ത്കെയർ മാനേജ്മെന്റിൽ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം മൂന്നുവർഷത്തോളം ബ്രൂണെ ഗവണ്മെന്റ് ആശുപത്രിയിലെ ബയോമെഡിക്കൽ എൻജിനീയർ ആയി പ്രവർത്തിച്ചു .1990 മുതൽ 2001 വരെ സിംഗപ്പൂർ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ബയോമെഡിക്കൽ വിഭാഗത്തിന്റെ ഡിവിഷണൽ മാനേജർ ആയി പ്രവർത്തിച്ചു.

ഈ കാലയളവിൽ ശ്രീനാരായണ ഗുരു ദർശനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ശ്രീനാരായണ ഗുരുമിഷൻ ഓഫ് സിംഗപ്പൂരിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. 2001 മുതൽ നാലുവർഷത്തോളം ലണ്ടൻ ബാർത് ആശുപത്രിയിലെ ബയോമെഡിക്കൽ വിഭാഗത്തിൽ പ്രവർത്തിച്ച സമയം ശ്രീനാരായണ ഗുരു മിഷൻ ഓഫ് യുകെയുടെ ജനറൽ സെക്രട്ടറി സ്ഥാനം രണ്ടുവർഷത്തോളം വഹിച്ചു. ശേഷം 2005 ഇൽ ഹാർലോ പ്രിൻസസ് അലക്‌സാൺഡ്ര ആശുപത്രിയിലെ സീനിയർ ക്വാളിറ്റി മെഡിക്കൽ ഓഫീസറായി ജോലിചെയ്തു .2010 ഇൽ ജോലിയിൽ നിന്ന് വിരമിച്ചശേഷം ഹാർലോ മലയാളി അസോസിയേഷന്റെ അഡവൈസർ ആയിരുന്നു.അന്തരിക്കുമ്പോൾ ഹാർലോമലയാളി അസ്സോസിയേഷന്റെ സെക്രട്ടറി ആയിരുന്നു.

മലയാള ഭാഷയെ അതിയായി സ്നേഹിച്ച അദ്ദേഹം ഹാർലോയിലെ  മലയാളി സമൂഹത്തിലെ പുതു തലമുറയെ മലയാളം പഠിപ്പിക്കാൻ മുൻകൈയെടുത്ത വ്യക്തിയായിരുന്നു.ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുദർശനങ്ങൾ സ്വജീവിതത്തിൽ പകർത്തി ഏവർക്കും മാതൃകയായ മോഹനൻ ചേട്ടന്റെ വിയോഗം യുകെ മലയാളി സമൂഹത്തിന് ഒരു തീരാനഷ്ടമാണ് . 

വാർത്ത∙രഞ്ജിത്ത് കൊല്ലം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.