Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമയുടെ ഓണാഘോഷവുമായി മലയാളികൾ

ghfghfgh

ഹേവാർഡ് ഹീത്ത്∙ ഹേവാർഡ് ഹീത്ത് മലയാളികൾ സംയുക്തമായി ഓണം ആഘോഷിക്കുവാൻ ഒരുങ്ങുന്നു. ഹേവാർഡ് ഹീത്തിലെ മലയാളി അസോസിയേഷനുകളായ ഫ്രണ്ട്സ് ഫാമിലി ക്ലബ് (എഫ്എഫ്സി) ഹേവാർഡ് ഹീത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ (ഹം) എന്നിവർ ചേർന്ന് സംയുക്തമായി ഈ മാസം 10ന് ഹേവാർഡ് ഹീത്ത് മെഥോഡിസ്റ്റ് പാരീഷ് ഹാളിൽ വച്ച് ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 10 മണി വരെയാണ് ഓണം ആഘോഷിക്കുന്നത്.

ഉച്ചയ്ക്ക് 1 മണിക്ക് കുട്ടികളും മുതിർന്നവരും ചേർന്ന് പൂക്കളമൊരുക്കും. തുടർന്ന് 1.15ഓടുകൂടി വിഭവ സമൃദ്ധമായ ഓണസദ്യ. പിന്നീട് കുട്ടികൾക്കായി മിഠായി പെറുക്കൽ, കസേരകളി സ്ത്രീകൾക്കായി സ്പൂൺ നാരങ്ങ, കസേരകളി, മെഴുകുതിരി തുടങ്ങി വാശിയേറിയ ഓണക്കാല മത്സരങ്ങൾ അരങ്ങേറും. പിന്നീട് പുരുഷന്മാരുടെ ഏറ്റവും വാശിയേറിയതും ആവേശം നിറഞ്ഞതുമായ വടംവലി മത്സരം.

വൈകുന്നേരം 4ന് താലപ്പൊലികളുടെ അകമ്പനിയോടുകൂടി മാവേലി മന്നന് സ്വാഗതമേകും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിന് എഫ്എഫ്സി പ്രസിഡന്റ് ബിജു പോത്താനിക്കാട് അധ്യക്ഷത വഹിക്കും. ഹം അസോസിയേഷൻ പ്രസിഡന്റ് നൗഫൽ മുഹമ്മദ്, ഓണാഘോഷ പരിപാടികളുടെ ചെയർപേഴ്സൺമാരായ ജോഷി കുര്യാക്കോസ്, കോര വർഗീസ്, അസോസിയേഷൻ സെക്രട്ടറിമാരായ ജിജോ അരയത്ത്, സിബി കെ. തോമസ്, വൈസ് പ്രസിഡന്റ് ഡബിൾ ബേസിൽ, ട്രഷറർമാരായ ജിമ്മി പോൾ, മിനി വർഗീസ്, എക്സിക്യൂട്ടീവ് കമ്മറ്റികളായ സജി ജോൺ, സണ്ണി ലൂക്കാ ഇടത്തിൽ, മിനി സജിയും പ്രോഗ്രാം കമ്മറ്റിയംഗങ്ങളായ സദാനന്ദൻ ദിവകാരൻ, ബാബു മാത്യു, ജോസഫ് തോമസ്, ഷാബു കുര്യൻ, അനിൽ ശിവൻ, ബേസിൽ ബേബി, ലിജേഷ് കെ. കുട്ടി തുടങ്ങിയവർ വേദിയിൽ സന്നിഹിതരാകും.

ഓണാഘോഷ പരിപാടികളുടെ ചെയർപേഴ്സൺമാരായ കോര വർഗീസ്, ജോഷി കുര്യാക്കോസ് തുടങ്ങിയവർ സമ്മേളനത്തിന് ആശംസകൾ അർപ്പിക്കും. ടിനോ സെബാസ്റ്റ്യാനാണ് മുഖ്യ സന്ദേശം നൽകുന്നത്.

ചാക്യാർകൂത്ത്, വഞ്ചിപ്പാട്ട്, കോമഡി സ്കിറ്റുകൾ കൂടാതെ വനിതകളുടെയും കുട്ടികളുടെയും വിവിധ നൃത്തനൃത്യങ്ങൾ, രാജു ലൂക്കോസും സംഘവും അവതരിപ്പിക്കുന്ന സംഘനൃത്തങ്ങൾ, അരുൺ മാത്യു ആന്റ് ടീം അവതരിപ്പിക്കുന്ന നാടകം എന്നിവ പരിപാടികൾക്ക് വർണ്ണപ്പകിട്ടേകും. കൂടാതെ എഫ്എഫ്സിയുടെയും ഹമ്മിന്റെയും അനുഗ്രഹീത കലാകാരന്മാരും ഉണ്ണികൃഷ്ണൻ നയിക്കുന്ന ഗ്രേയ്സ് മെലോഡിയസ് ഹാംഷെയർ അവതരിപ്പിക്കുന്ന ഗാനമേളയും പരിപാടികൾക്ക് കൊഴുപ്പേകും. വൈകിട്ട് 9 മണിക്ക് ഡിന്നറോടുകൂടി ആഘോഷ പരിപാടികൾ അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക് - ബിജു പോത്താനിക്കാട് :078 8301 3201, നൗഫൽ മുഹമ്മദ് :077 0275 8614,
ജോഷി കുര്യാക്കോസ് :079 3060 1134, കോര വർഗീസ് :075 8863 9574.

വാർത്ത ∙ ജിജോ അരയത്ത് 

Your Rating: