Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടാത്തി വിവാദത്തിൽപ്പെട്ട് ഹാർട്ട്മാൻ രാഷ്ട്രീയം വിടുന്നു

idathi-heartman-1

ബർലിൻ∙ ബാല ലൈംഗിക ചിത്രങ്ങളുടെ പേരിൽ കോടതിയിൽ നിന്ന് പിഴ ശിക്ഷ ഏറ്റുവാങ്ങിയ ജർമനിയിലെ മുൻ മലയാളി എംപി സെബാസ്റ്റ്യൻ ഇടാത്തിയുടെ ഉറ്റസുഹൃത്ത് മിഖായേൽ ഹാർട്ട്മാൻ രാഷ്ട്രീയത്തിൽ നിന്ന് വിടപറയുന്നു. മെൻസ് മണ്ഡലത്തിൽ നിന്നുള്ള സോഷ്യലിസ്റ്റ് പാർട്ടിയുടെ എംപിയായ ഹാർട്ട്മാൻ മണ്ഡലത്തിലെ വോട്ടർമാർക്ക് എഴുതിയ തുറന്ന കത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.

idathi-heartman-2

2017ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പാർട്ടി പുതിയ ആളിനെ കണ്ടെത്തും. ഇടാത്തി വിവാദത്തിൽ തന്നെ കുരിശിൽ തറച്ചു. സംഭവത്തിൽ താൻ നിരപരാധിയാണ് എന്നും ഹാർട്ട്മാൻ പറയുന്നു. ഇടാത്തിയെ രക്ഷിക്കാൻ ജർമൻ കുറ്റാന്വേഷണവിഭാഗമായ ബികെഎയുടെ രഹസ്യ റിപ്പോർട്ട് ഹാർട്ട്മാൻ ഇടാത്തിയ്ക്ക് കൈമാറി എന്നായിരുന്നു മുഖ്യ ആരോപണം. പിന്നീട് അത് ശരിയല്ലെന്ന് കണ്ട് ഹാർട്ട്മാനെ കുറ്റവിമുക്തനാക്കി. ആവുന്നത്ര സഹിച്ചു, ഇനി രാഷ്ട്രീയ രംഗത്തില്ല എന്ന് ഹാർട്ട്മാൻ തുറന്നടിച്ചു.

ഇടാത്തി വിവാദം വെറും പുകമറ മാത്രമായിരുന്നു. മാധ്യമ സൃഷ്ടിയായിരുന്നു. ഇടാത്തിയോട് നീതി കാണിച്ചില്ല. വധഭീഷണി കാരണം ഇടാത്തി ജർമനി വിട്ടു. ഇടാത്തിയെക്കാൾ എത്രയോ വലിയ കുറ്റവാളികൾ ഇവിടെ സുഖമായി വിലസുന്നുണ്ടെന്ന് ആരും മറക്കരുത് എന്നും ഹാർട്ട്മാൻ കത്തിൽ കുറ്റപ്പെടുത്തി. 

Your Rating: