Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെറിഫോർഡിൽ സംയുക്ത തിരുനാളും ജപമാല സമാപനവും ഒക്ടോബർ 30ന്

hereford-our-lady

ഹെറിഫോർഡ് ∙ ഹെറിഫോർഡ് ഔർ ലേഡി ക്വീൻ ഓഫ് മാർട്ടേഴ്സ് പളളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾ ഈ മാസം 30 ന് ഉച്ചകഴി‍ഞ്ഞ് 2.30 ന്. ഫാ. മാത്യു കോർനി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊടിയേറ്റും. തുടർന്ന് നടക്കുന്ന ആഘോഷപൂർവ്വമായ സമൂഹബലിയിൽ ഫാ. ജോർജ് പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. ദിവ്യബലി മധ്യേ ഫാ. അംബ്രോസ് മാളിയേക്കൽ വചന സന്ദേശം നൽകും.

തുടർന്നു ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണവും ജപമാല സമാപനവും നൊവേന, ലദീഞ്ഞ്, തിരുസ്വരൂപ വണക്കം എന്നിവയും നടക്കും. സ്നേഹ വിരുന്നിനെ തുടർന്ന് ഇടവകയിലെ പ്രതിഭകൾ അണിനിരക്കുന്ന വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും. ഫാ. ജിമ്മി പുളിക്കക്കുന്നേലിന്റെയും കൈക്കാരന്മാരായ ജോസഫ് ജോർജ്, പോൾ മാത്യു, സൈമൺ കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മിറ്റികൾ തിരുന്നാൾ ആഘോഷ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. തിരുനാൾ ആഘോഷപരിപാടികളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും ഫാ. ജിമ്മി പുളിക്കക്കുന്നേൽ സ്വാഗതം ചെയ്യുന്നു.

പളളിയുടെ വിലാസം:
OurLady Queen of Martyrs
101 Belmond Road
Hereford
HR2 7JR

കൂടുതൽ വിവരങ്ങൾക്ക്:
ജോസഫ് ജോർജ് : 077 3116 4178

വാർത്ത∙സാബു ചുണ്ടക്കാട്ടിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.