Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൗൺസ്ലോയിൽ ജോസഫ്‌ കണ്ടത്തിപറമ്പില്‍ അച്ചന്‍ നയിക്കുന്ന വാർഷിക ധ്യാനം

kandathilparmpil

ഹൗൺസ്ലോ∙ വെസ്ററ്മിൻസ്റ്റർ അതിരൂപതയിലെ സിറോ മലബാർ ചാപ്ലെയിൻ റവ.ഫാ.സെബാസ്റ്റ്യൻ ചാമക്കാലയുടെ കീഴിലുള്ള കുർബ്ബാന കേന്ദ്രമായ ഹൗൺസ്ലോയിൽ വാർഷിക ധ്യാനം നാളെ 17 നു തിങ്കളാഴ്ച തുടങ്ങും. ഹൗൺസ്ലോയിലെ സെന്റ് മൈക്കിൾ ആൻഡ് സെന്റ് മാർട്ടിൻ കത്തോലിക്കാ ദേവാലയത്തിലാണു ധ്യാന ശുശ്രുഷകൾ ഒരുക്കിയിരിക്കുന്നത്.

പ്രശസ്‌ത തപസ്സ്‌ ധ്യാനഗുരുവും കോട്ടയം പാമ്പാടി ഗുഡ്‌ ന്യൂസ്‌ ധ്യാനകേന്ദ്രം ഡയറക്‌ടറും പ്രമുഖ വാഗ്മിയുമായ ജോസഫ്‌ കണ്ടത്തിപ്പറമ്പില്‍ അച്ചനാണ് ഈ വർഷത്തെ കുടുംബ വിശുദ്ധീകരണ ധ്യാനം നയിക്കുക.

പ്രവാസ ജീവിതത്തില്‍ നേരിടുന്ന മാനസിക സമ്മർദ്ദങ്ങള്‍ക്കും പിരിമുറുക്കങ്ങൾക്കും വിടുതൽ നൽകി ക്രിസ്തു തന്റെ ഉദ്ധാനത്തിലൂടെ നല്‍കിയ പ്രതീക്ഷയുടെ നിറവിലേക്ക്‌ നമ്മുടെ ജീവിതത്തെ നയിക്കുവാനും കൂടുതലായി ദൈവത്തോടടുത്തു ചേരാനും ജപമാല ഭക്തിയിലൂടെ മാതൃ മാധ്യസ്ഥത്തിൽ സാന്ത്വനം തേടാനും കണ്ടത്തിപ്പറമ്പില്‍ അച്ചന്റെ അനുഗ്രഹ ദായകമായ വചന ശുശ്രൂഷയിലേക്ക് ചാപ്ലിന്‍ ഫാ സെബാസ്റ്റ്യൻ ചാമക്കാല ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

ഒക്ടോബർ 17 നും 18 നും (തിങ്കളാഴ്ചയും,ചൊവ്വാഴ്ചയും) വൈകിട്ട് 7:00 മണിമുതൽ 10:30 വരെയാണ് വാർഷിക ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഫാ.സെബാസ്റ്റ്യൻ : 07429307307; ടിജോ മാത്യു 07865639671

പള്ളിയുടെ വിലാസം: സെന്റ് മൈക്കിൾ ആൻഡ് സെന്റ് മാർട്ടിൻ ചർച്ച്, 94 ബാത്ത് റോഡ്, ടി.ഡബ്ള്യു 3 3 ഇ.എച്ച്,ഹൗൺസ്ലോ

വാർത്ത∙അപ്പച്ചൻ കണ്ണഞ്ചിറ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.