Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജർമനിയിൽ ഓടാൻ തയാറെടുക്കുന്നു

hydrogen-train

ബർലിൻ∙ ലോകത്ത് ആദ്യമായി ഹൈഡ്രജൻ ഇന്ധനമാക്കുന്ന ട്രെയിൻ ഓട്ടത്തിനൊരുങ്ങുന്നു. ജർമനിയിൽ അടുത്ത വർഷം സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. വായു മലിനീകരണം തീരെയില്ല എന്നതാണ് ഇതിന്റെ പ്രധാന മെച്ചങ്ങളിലൊന്ന്. ഹൈഡ്റെയിൽ എന്നാണിപ്പോൾ നൽകിയിരിക്കുന്ന പേര്.

ലോവർ സാക്സണിയിലെ ബുക്സ്റ്റിഹ്യൂഡ് - ബ്രെമെർവോർഡെ - ബ്രെമെർഹാവൻ - കുസ്ക്ഹാവൻ റൂട്ടിലായിരിക്കും ആദ്യ സർവീസ്. അടുത്ത വർഷം ഡിസംബറിലാണ് ഉദ്ഘാടനം.

കൊച്ചി മെട്രോ റെയിലിന്റെ കോച്ചുകൾ നിർമിച്ച ഫ്രഞ്ച് കമ്പനി അൽ സ്റ്റോമാണ് ഇതിന്റെയും നിർമാണത്തിനു പിന്നിൽ. രണ്ടു വർഷമെടുത്താണ് പണി പൂർത്തിയാക്കിയത്. ബർലിനിലെ ഇന്നോട്രാൻസ് ട്രേഡ് ഷോയിൽ ഇതവതരിപ്പിക്കുകയും ചെയ്തു. 

Your Rating: