Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ മാത്യു മൂലക്കാട്ടിലിനും മാർ സ്റ്റീഫൻ ചിറപ്പണത്തിനും ഐസിസി വിയന്നയുടെ വരവേൽപ് 

icc-3

വിയന്ന∙ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിലിനും സിറോ മലബാർ സഭയുടെ യുറോപ്പിനുവേണ്ടിയുള്ള നിയുക്ത ബിഷപ്പും, അപ്പോസ്തോലിക വിസിറ്റേറ്ററുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിനും ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹം ഊഷ്‌മളമായ സ്വീകരണം നൽകി. ഐസിസിയുടെ ചാപ്ലൈൻ ഡോ. ഫാ. തോമസ് താണ്ടപ്പിള്ളി, അസി. ചാപ്ലൈൻ ഫാ. ജോയി പ്ലാത്തോട്ടത്തിൽ, കൺവീനർ തോമസ് പടിഞ്ഞാറേക്കാലയിൽ, സ്റ്റീഫൻ ചെവ്വൂക്കാരൻ എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. 

icc-2

തുടർന്ന് ബിഷപ്പുമാരുടെ നേതൃത്വത്തിൽ ഐസിസിയുടെ വൈദികരും സമൂഹവും ചേർന്ന് കുർബാന അർപ്പിച്ചു. മോൺ. ഡോ. ജോജി വടകര ലൂക്ക, ഫാ. തോമസ് കൊച്ചുചിറ എന്നിവരും സഹകാർമികരായിരുന്നു. ഫാ. തോമസ് താണ്ടപ്പിള്ളി രണ്ടു ബിഷപ്പുമാരുടെയുടെയും ആഗമന ഉദ്ദേശ്യം വിവരിച്ച് അവർക്ക് വിയന്നയിലെ മലയാളി സമൂഹത്തിലേയ്ക്ക് സ്വാഗതം ആശംസിച്ചു. 

icc-4

അനൗദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി വിയന്നയിലെ മലയാളി സമൂഹത്തെ നേരിട്ട് ക്ഷണിക്കാനും, പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കാനുമാണ് നിയുക്ത മെത്രാൻ മാർ സ്റ്റീഫൻ ചിറപ്പണത്ത് വിയന്നയിൽ എത്തിയത്. മെത്രാനായതിന് ശേഷം ഔദ്യോഗിക സന്ദർശനത്തിന് അദ്ദേഹം വീണ്ടും വിയന്നയിൽ എത്തുമെന്നും, ഇനിയും അദ്ദേഹത്തെ നേരിട്ട് കാണാനും ആശയവിനിമയം നടത്താനും ഐസിസി അവസരം ഒരുക്കുമെന്നും ഫാ. താണ്ടപ്പിള്ളി അറിയിച്ചു.

വിയന്നയിലെ മലയാളി സമൂഹം നൽകിയ സ്വീകരണം ഹൃദ്യമായിരുന്നെന്നും, ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണെന്നും അഭിപ്രായപ്പെട്ട അദ്ദേഹം അംഗങ്ങളുടെ പ്രാർത്ഥന യാചിച്ചു. ഐസിസി ജനറൽ കൺവീനർ തോമസ് പടിഞ്ഞാറേകാലയിൽ നന്ദി പറഞ്ഞു. 

വാർത്ത∙ ജോബി ആന്റണി 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.