Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു

ticket-rate

ഫ്രാങ്ക്ഫർട്ട്∙ ജർമൻ റെയിൽവേ വിന്റർ ഷെഡ്യൂൾ ആരംഭിക്കുന്ന ഡിസംബർ 11 മുതൽ ടിക്കറ്റ് നിരക്ക് 1.3 ശതമാനം വർധിപ്പിക്കുന്നു. എന്നാൽ റെയിൽ കാർഡ് 25 - 50 എന്നിവ കൈവശമുള്ള യാത്രക്കാർക്ക് ഈ നിരക്ക് വർധനവ് ബാധകമല്ല. പുതിയ വർധനവിൽ ജർമൻ റെയിൽവേ ഫ്ളെക്സ് നിരക്കിന്റെ വർധനവ് 1.9 ശതമാനമാണ്. ഓരോ സെക്ടർ അനുസരിച്ചുള്ള യാത്രാ ടിക്കറ്റുകൾക്ക് 3.9 ശതമാനം ടിക്കറ്റ് വർധനവുണ്ടാകും

കഴിഞ്ഞ വർഷം ദീർഘദൂര പ്രൈവറ്റ് ബസ് സർവീസുകളുമായി മത്സരിക്കാൻ റെയിൽവേ ചാർജ് വർധിപ്പിച്ചിരുന്നില്ല. വർധിച്ചു വരുന്ന തൊഴിൽ ഇല്ലായ്മയും അഭയാർത്ഥി പ്രശ്നങ്ങൾക്കും പുറമെ ഇപ്പോഴത്തെ റെയിൽവേ ടിക്കറ്റ് നിരക്ക് വർധനവും ജർമനിയിലെ സാധാരണക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.