Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോക്ക് നവ നേതൃത്വം

iag-01

സ്ലൈഗോ ∙ ദശാബ്ദിയുടെ നിറവിലെത്തിനിൽക്കുന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോക്ക് പുതിയ ഭാരവാഹികൾ. ഓഗസ്റ്റ് 6 നു നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റായി അനിർബാൻ ബാഞ്ചയെയും (കൊൽക്കത്ത) സെക്രട്ടറിയായി പ്രൊഫ. ഡോ. സുരേഷ് പിളളയെയും (കോട്ടയം) ട്രഷററായി ബാബു ജോസ് ആലൂക്കാരനെയും (ചാലക്കുടി), പബ്ലിക് റിലേഷൻസ് ഓഫിസറായി ബെബിൽ ബേബിയേയും (പത്തനംതിട്ട) തിരഞ്ഞെടുത്തു. വർക്കിങ് സെക്രട്ടറിയായി സോഫി ബാബു ആലൂക്കരാനും കൾച്ചറൽ സെക്രട്ടറിയായി ബിന്ദു നായരും ചുമതലയേറ്റു.

iag-02

അയർലൻഡിന്റെ വടക്കു പടിഞ്ഞാറൻ നഗരമായ സ്ലൈഗോയിലും പരിസരങ്ങളിലുമുളള മുഴുവൻ ഇന്ത്യാക്കാരുടെയും ജിഹ്വയായി വർത്തിക്കുന്ന ഇന്ത്യൻ അസോസിയേഷന്റെ 10-ാം വാർഷികത്തിനു പുതിയ കമ്മിറ്റി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വാർത്ത∙ബെബിൽ പഞ്ഞിക്കാട്ടിൽ പിആർഒ
 

Your Rating: