Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ വനിതകളുടെ ഫ്ലാഷ് മോബ് യുകെയിൽ

flash-mob01

ലണ്ടൻ‌∙ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ വനിതകളുടെ ഫ്ലാഷ് മോബ് ലണ്ടനിലെ ട്രാഫൽഗാർ സ്ക്വയറിൽ അരങ്ങേറി. 70-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ഇന്നലെ ഫ്ലാഷ് മോബ് അരങ്ങേറിയത്. ഉത്തരേന്ത്യൻ വനിതയായ പൂനം ജോഷിയാണ് നേതൃത്വം നൽകിയത്. കൂടാതെ സ്റ്റെപ് ടു സ്റ്റെപ് എന്ന ബോളിവുഡ് ഡാൻസ് അക്കാദമി നടത്തുന്ന സുമിത്ത് ആയിരുന്നു കൊറിയോഗ്രാഫി. മലയാളികൾക്ക് അഭിമാനമായി സട്ടനിൽ താമസിക്കുന്ന ടെൽമ മാത്യൂസ്, ക്രിസ്റ്റീന ഷിജു, ടോംസി രോഹൻ എന്നിവർ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

flash-mob

കോട്ടയം വൈക്കം സ്വദേശിയാണ് ടെൽമ മാത്യൂസ്. കട്ടപ്പന സ്വദേശിയായ സെബിൻ തോമസാണ് ടെൽമയുടെ ഭർത്താവ്. രാജ്യം എഴുപതാമത് സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോൾ മലയാളികൾക്കഭിമാനമായി യുകെയിലും മാതൃരാജ്യത്തിന്റെ യശസ് ഉയർത്തിയ ടെൽമയെ സട്ടൻ മലയാളി അസോസിയേഷൻ(മാസ്) ഭാരവാഹികൾ അഭിനന്ദിച്ചു.

വാർത്ത ∙ ജിജോ അരയത്ത്

Your Rating: