Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ നിന്നെത്തിയ മന്ത്രിമാർക്ക് സ്വീകരണം നൽകി

ministers-welcome

റോം∙ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിൽ സംബന്ധിക്കുവാൻ ഇന്ത്യൻ ഗവൺമെന്റിനെ പ്രധിനിധികരിച്ച് എത്തിച്ചേർന്ന കേന്ത്ര മന്ത്രിമാരായ സുഷമ സ്വരാജ്, ഹർസിട്ട്‌ കവൂർ ബാദൽ, ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കേജരിവാൾ, ജസ്റ്റിസ് കുര്യൻ ജോസഫ്, എംപി മാരായ കെ. വി. തോമസ്‌, ആന്റോ ആന്റണി, ജോസ് കെ. മാണി, മുൻ എംഎൽഎ അൽഫോൻസ് കണ്ണന്താനം, കേരളാ ധനകാര്യ മന്ത്രി ഡോ. തോമസ്‌ ഐസക്, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്‌, കർദ്ദിനാൾമാരായ ജോർജ് ആലഞ്ചേരി, ക്ളീമിസ് ബാവ, പോപ് ഗായിക ഉഷ ഉതുപ് എന്നിവർക്ക് ഇന്ത്യൻ അംബാസിഡർ അനിൽ വാധ്‌വായുടെ വസതിയിൽ നൽകിയ വിരുന്ന് സത്കാരത്തിൽ അലിക് ഭാരവാഹികൾ പങ്കെടുത്തു. 

തോമസ്‌ ഇരുമ്പന്റെ നേതൃത്വത്തിൽ ഭാരവാഹികളായ സാബു സ്കറിയ, എബിൻ പാരികപിള്ളിൽ, രാജു കള്ളിക്കാടൻ, ബോബൻ ഫെർണാണ്ടസ്, ബാബുരാജ്, എന്നിവർ ചേർന്ന് പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രി സുഷുമ സ്വരാജിന് നിവേദനം നൽകി. 

ministers-2

അലിക് കമ്മിറ്റി കേരളാ ധനമന്ത്രി തോമസ്‌ ഐസക്കിനും, ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിനും റോമിൽ വച്ചു നൽകിയ ഊഷ്മളമായ സ്വീകരണ ചടങ്ങിൽ പ്രസിഡന്റ് തോമസ്‌ ഇരുമ്പൻ അധ്യക്ഷത വഹിക്കുകയും, കമ്മറ്റി അംഗം സാബു സ്കറിയ സ്വാഗതം അരുളുകയും, ട്രഷർ രാജു കള്ളിക്കാടൻ നന്ദി പ്രകാശിപ്പികുകയും ചെയ്തു.  ചോദ്യോത്തര വേളയിൽ കോർണേലിയ ഷട്ടിൽ ക്ലബ് ട്രഷറർ ജോമോൻ, അലിക് വൈസ് പ്രസിഡണ്ട് ജോഷി ഓടാട്ടിൽ, അലിക് മുൻ പ്രസിഡന്റ് ജെയിംസ് മാവേലി, മുൻ സെക്രട്ടറി സിബി കൊള്ളിയിൽ, ജോർജ് റപ്പായി എന്നിവർ സജീവമായി പങ്കെടുത്തു. അലിക് കമ്മിറ്റി ഭാരവാഹികളായ ബോബൻ ഫെർണാണ്ടസ് ബാബുരാജ് എന്നിവർ സന്നിഹിതരായിരുന്നു.

വാർത്ത∙ ജെജീ മാന്നാർ  

Your Rating: