Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഇ ടൂറിസ്റ്റ് വീസാ യാത്രക്കാർക്ക് സൗജന്യ സിംകാർഡ്

e-visa

ഫ്രാങ്ക്ഫർട്ട്/ഡൽഹി∙ ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ ഇലക്ട്രോണിക് വീസാ ഓൺ അറൈവലുകളുടെ എണ്ണത്തിൽ കൂടുതൽ വർധന വരുത്താൻ ഇന്ത്യ ഇ ടൂറിസ്റ്റ് വീസാ യാത്രക്കാർക്ക് സൗജന്യ മൊബൈൽ ഫോൺ സിംകാർഡ് നൽകുന്നു. ഇന്ത്യൻ ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശർമ്മയാണ് ഈ ഗവൺമെന്റ് തീരുമാനം അറിയിച്ചത്. ഇലക്ട്രോണിക് ടൂറിസ്റ്റ് വീസാ ഓൺ അറൈവലിൽ ഇന്ത്യയിലെ രാജ്യാന്തര വിമാനത്താവളങ്ങളിൽ എത്തുന്ന ടൂറിസ്റ്റുകൾ പാസ്പോർട്ടും ടിക്കറ്റുമായി അടുത്തുതന്നെ കാണുന്ന ബിഎസ്എൻഎൽ ഫോൺ കൗണ്ടറിൽ സമീപിക്കുമ്പോൾ അവർ ഫ്രീ ആയി ഫ്രീ മൊബൈൽ ഫോൺ സിംകാർഡ് നൽകും. ഈ സിം കാർഡ് തികച്ചും സൗജന്യമാണ്. ഇങ്ങനെ സൗജന്യമായി കിട്ടുന്ന മൊബൈൽ ഫോൺ സിംകാർഡിൽ എമർജൻസി കോളുകൾക്കുള്ള ചാർജ് ഉണ്ടാകും. കൂടുതൽ തുക ചാർജ് ചെയ്യണമെങ്കിൽ യാത്രക്കാർക്ക് സ്വന്തമായി പണം അടച്ച് ചാർജ് ചെയ്യാം.

ഇന്ത്യയിൽ എത്തുന്ന വിദേശ ടൂറിസ്റ്റിന് ഒരു ഇന്ത്യൻ മൊബൈൽ ഫോൺ സിംകാർഡ് വാങ്ങുക അത്ര എളുപ്പമല്ല. ഈ നൂലാമാലകളിൽ നിന്നെല്ലാം ഒഴിവായി സർക്കാർ നൽകുന്ന ഫ്രീ സിംകാർഡ് ഉപയോഗിച്ച് ഇന്ത്യയിലെ യാത്രകൾ സുരക്ഷിതമായി നടത്താം. ഇന്ത്യയുടെ ഈ തീരുമാനത്തെ ജർമൻ, യൂറോപ്യൻ ടൂർ ഓപ്പറേറ്റർ അസോസിയേഷൻ സ്വാഗതം ചെയ്തു. കൂടാതെ ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് മികച്ച സുരക്ഷാ സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഹെൽപ്പ് ലൈൻ നമ്പരുകളിൽ 12 ഭാഷകൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു സഞ്ചാരികൾക്കേറെ ഗുണം ചെയ്യുമെന്നും മന്ത്രി മഹേഷ് ശർമ്മ പറഞ്ഞു. ഇപ്പോൾ 184 രാജ്യക്കാർക്ക് ഓൺലൈൻ വഴി ഇന്ത്യൻ വീസ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.അതുപോലെ ഇന്ത്യൻ ഇ വീസാ കാലാവധി 90 ദിവസമായി ഉയർത്തുകയും ചെയ്തു.
 

Your Rating: