Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി വിമാനത്താവളത്തിന്റെ പുതിയ രാജ്യാന്തര ടെർമിനൽ ലോകത്തിന് മാതൃക

cildephall

ഫ്രാങ്ക്ഫർട്ട്‌ ∙ കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ 1000 കോടി രൂപ മുടക്കിൽ നിർമ്മിച്ച 15 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള പുതിയ രാജ്യാന്തര ടെർമിനൽ ലോകത്തിനു തന്നെ മാതൃകയാകും. വെറും രണ്ടുവർഷം കൊണ്ടാണ് ഈ കൂറ്റൻ ടെർമിനൽ പൂർത്തിയാക്കിയത്. സിംഗപ്പൂരിൽ 2011 ൽ തുടങ്ങിയ 21 ലക്ഷം ചതുരശ്രയടി വലുപ്പമുള്ള ടെർമിനൽ അടുത്ത വർഷം 2017/2018ലെ പൂർത്തിയാകൂ എന്നത് വായിക്കുമ്പോഴാണ് സിയാൽ അത്ഭുതമാകുന്നത്. 24 മാസക്കാലം അയ്യായിരത്തോളം വരുന്ന ജോലിക്കാരുടെ 24 മണിക്കൂർ നീണ്ട അശ്രാന്ത പരിശ്രമമാണ് ഇത്രയും വേഗം ടെർമിനൽ പൂർത്തിയാക്കാൻ സഹായകമായത്. 50 ലക്ഷം ചതുരശ്രയടി വലുപ്പമുള്ള ഡൽഹി എയർപോർട്ട് ടെർമിനൽ 13000 കോടി മുടക്കിയുണ്ട ാക്കിയപ്പോൾ അതിന്റെ മൂന്നിലൊന്നു വലുപ്പമുള്ള കൊച്ചി എയർപോർട്ട് ടെർമിനൽ വെറും 1000 കോടിയ്ക്ക് പൂർത്തിയാക്കി എന്നത് മറ്റൊരു വിസ്മയമാണ്. മനസ്സ് വെച്ചാൽ കേരളത്തിനും പലതും നേടാൻ സാധിക്കുമെന്ന് കാണിച്ചുതരികയാണ് സിയാൽ എന്ന സ്വകാര്യ-പൊതുമേഖലാ കമ്പനി .

ടെർമിനൽ 3 അഥവാ ടി 3 എന്ന് പേരിട്ടിട്ടുള്ള കൊച്ചി അന്താരാഷ്ഗ്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിനെക്കൂടാതെ 34 കോടി രൂപ ചെലവിട്ട് നിർമിച്ച ഫ്ളൈ ഓവറിന്റെ പണിയും പൂർത്തിയായി. മൂന്ന് നിലകളിലായാണ് ടി -3 യുടെ പ്രവർത്തനം. ഫ്ളൈ ഓവറിലൂടെ വാഹനങ്ങൾക്ക് നേരിട്ട് മൂന്നാം നിലയിലുള്ള പുറപ്പെടൽ ഭാഗത്തെത്താം. ഒരേ സമയം 4000 യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണ് ടി 3 ടെർമിനൽ. നിലവിൽ ഉണ്ട ായിരുന്ന രാജ്യാന്തര ടെർമിനൽ പൂർണ്ണമായും ആഭ്യന്തര ടെർമിനലായി മാറ്റി. പൂർണ്ണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന സിയാലിന്റെ നേട്ടം ഈ എയർപോർട്ടിന്റെ ചിറകിലെ മറ്റൊരു പൊൻതൂവൽ കൂടെയാണ് .
 

Your Rating: