Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിലെ മിടുക്കരായ ജനങ്ങൾ താമസിക്കുന്ന സംസ്ഥാനങ്ങൾ

german-iq

ഫ്രാങ്ക്ഫർട്ട്∙ ജർമനിയിലെ പ്രസിദ്ധ ജിയോ ഇൻഫർമേഷൻസ് കമ്പനി നാല് മില്യൺ ജനങ്ങൾക്കിടയിൽ നടത്തിയ ഐ.ക്യു. ടെസ്റ്റിൽ ജർമനിയിലെ മിടുക്കരായ ജനങ്ങൾ താമസിക്കുന്ന സംസ്ഥാനങ്ങളെയും, സിറ്റികളെയും കണ്ടെത്തി. ഈ ഐ.ക്യു. ടെസ്റ്റിൽ ഓരോ സംസ്ഥാനങ്ങളിലും സിറ്റികളിലും പോയിന്റ് സിസ്റ്റത്തിലാണ് ഇതിന്റെ ഫലം പുറത്ത് വിട്ടത്. സംസ്ഥാനങ്ങളിൽ നിന്നും ഹംബൂർഗ് 113 പോയിന്റുമായി ഒന്നാമതും, ഷ്ളേസ്വിഗ് ഹോൾസ്റ്റെയിൻ 107 പോയിന്റുമായി രണ്ടാമതും, ബവേറിയി 106 പോയിന്റുമായി മൂന്നാമതും എത്തി. ഓരോ സംസ്ഥാനത്തിനും കിട്ടിയ ഐ.ക്യു.

ജർമൻ സിറ്റികളിലെ മിടുക്കരായ ജനങ്ങളുടെ പോയിന്റ് സിസ്റ്റം ഫലത്തിൽ ഹംബൂർഗ് (113), കാൾസ്ബൂർഗ് (112), ട്യൂബിംങ്ങൻ (111), ഫ്രാങ്ക്ഫർട്ട്, കൊളോൺ, ഹൈഡൽബെർഗ്, കീൽ (110), ഗോട്ടിംങ്ങൻ, ഗെൽസൻകീർഷൻ (109), ഫ്രൈബൂർഗ് (108) എന്നിവ എത്തി. ഇത് ജർമൻ ജനതക്ക് വളരെ അത്ഭുതകരമായ ഫലമാണെന്ന് ജിയോ ഇൻഫർമേഷൻസ് കമ്പനി കണ്ടെത്തി. 

Your Rating: