Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭയാർഥി ക്യാംപിൽ നിന്നും ഐഎസ് ഭീകരനെ പിടികൂടി

islamic-militant-in-refugee-camp-1

ബർലിൻ∙ ജർമനിയിൽ അഭയാർഥി ക്യാംപിൽ സർക്കാർ ചെലവിൽ കഴിഞ്ഞിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ ജർമൻ കുറ്റാന്വേഷണ വിഭാഗം പിടികൂടി

ഖാലിദ് എച്ച് എന്ന 24 കാരനെയാണ് പൊലീസ് കസ്റ്റഡിയിൽ ആയത്. ജർമൻ ഫുട്ബോൾ സ്റ്റേഡിയത്തിൽ ചോരപ്പുഴ ഒഴുക്കാൻ ഇയാൾ പദ്ധതിയിടുന്നതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. ഇയാളുടെകൈവശമുണ്ടായിരുന്ന ടെലിഫോണിൽ ഇതിനു തെളിവുകളുണ്ട്.

islamic-militant-in-refugee-camp

കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് സിറിയയിൽ നിന്ന് അഭയാർഥിയായി ഇയാൾ ജർമനിയിലെത്തിയത്.

ഡിൻലാക്കൻ അഭയാർഥിക്യാംപിലെ അംഗമാണ് ഖാലീദ്. ഖാലീദിന് സിറിയയിലെ ഇസ്ലാമിക് ഭീകര ക്യാംപുകളിൽ നിന്നും ഭീകര പരിശീലനം

ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഖാലിദിന് സഹായികളുണ്ടെന്ന് ജർമൻ പൊലീസ് പറഞ്ഞു. സഹായികളെ തേടി ബുധനാഴ്ച രാവിലെ വിവിധ അഭയാർഥി ക്യാംപുകളിൽ പൊലീസ് അരിച്ച് പെറുക്കി പരിശോധന ആരംഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

ജർമനിയിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് അഭയാർഥികളിൽ നൂറുകണക്കിന് ഭീകരരും കടന്ന് വന്നിട്ടുണ്ടെന്നുള്ള മാധ്യമ റിപ്പോർട്ടും ജർമൻ കുറ്റാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല. 

Your Rating: