Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാർത്ഥനായജ്ഞവുമായി ജീസസ് യൂത്ത് യുകെ ടീമംഗങ്ങൾ

jesus-youth

മാഞ്ചസ്റ്റർ∙ മാഞ്ചസ്റ്ററിൽ എത്തിച്ചേർന്ന യുകെയുടെ സിറോ മലബാർ രൂപതയായ പ്രസ്റ്റണിന്റെ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽപിതാവിനെയും പുതിയ രൂപതയെയും രൂപതാ സമൂഹത്തെയും ദൈവപരിപാലനക്കായി സമർപ്പിച്ച് പ്രത്യേക പ്രാർത്ഥനാ യജ്ഞം ആരംഭിച്ചിരിക്കുകയാണ് ജീസസ് യൂത്ത് പ്രവർത്തകർ.

സെപ്റ്റംബർ 18 മുതൽ പിതാവ് മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്ന ഒക്ടോബർ ഒൻപത് വരെയുള്ള ദിവസങ്ങളിൽ നൂറ്റൊന്ന് മണിക്കൂർ ആരാധന, അഞ്ഞൂറ്റൊന്ന് ജപമാലകൾ, ആയിരത്തി ഒന്ന് കരുണക്കൊന്ത എന്നിങ്ങനെ പ്രാർത്ഥനയുടെ ഒരു വലിയ യജ്ഞത്തിലാണ് ജീസസ് യൂത്ത് ടീമംഗങ്ങൾ. കൂടാതെ പുലർച്ചയും വൈകുന്നേരവും മൂന്ന് മണിക്ക് പ്രത്യേക കരുണക്കൊന്തയും യുകെയിലാകമാനം ഈ പ്രത്യേക വിഷയം വച്ച് നടത്തുന്നുണ്ട്. അജീസസ് യൂത്തിന്റെ യുകെയിലെ പ്രധാന പ്രവർത്തന കേന്ദ്രമായ ഷെഫീൽഡിലെ സെൻട്രൽ പ്രയർ & മിഷൻ സെന്ററിൽ രാവിലെയും വൈകുന്നേരവും ആരാധനയും നടക്കുന്നു. ജീസസ് യൂത്ത് പ്രവർത്തകർ അവരുടെ സഭയോടുള്ള വിധേയത്വം പ്രാർത്ഥനാ ജീവതമാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ പ്രവർത്തികളിലൂടെ.

വാർത്ത∙ അലക്സ് വർഗീസ് 

Your Rating: