Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ലോവ് വഴിപിരിയുന്നു

jokim-lovu

ബർലിൻ∙ ജർമൻ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ജോക്വീം ലോവ് വിവാഹ ബന്ധം വേർപെടുത്തുന്നു. ഭാര്യ ഡാനിയേലയുമായിട്ടുള്ള 36 വർഷത്തെ ബന്ധമാണ് അവസാനിപ്പിക്കുന്നതെന്ന് ജർമൻ മാധ്യമങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തു. ലോവിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയന്ത്രിച്ചിരുന്നത് ഡാനിയേലയാണ്.

കഴിഞ്ഞ നാളുകളിൽ ഇരുവരുടെയും ദാമ്പത്യത്തിൽ വിള്ളൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരെയും യോജിപ്പിക്കാൻ ചില മധ്യസ്ഥ ശ്രമങ്ങൾ നടന്നുവെങ്കിലും അത് വിജയിച്ചില്ല. ഇവർക്ക് കുട്ടികളില്ല. 

Your Rating: