Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ തിരുന്നാളിനു നാലു ദിവസം മാത്രം

knanaya-thirunal

മാഞ്ചസ്റ്റർ ∙ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രഥമ ക്നാനായ തിരുന്നാളിനു നാലു ദിവസം മാത്രം അവശേഷിക്കേ പ്രധാന തിരുന്നാളിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നു വരുന്നു. തിരുന്നാൾ കൊടിയേറ്റദിനമായ ഞായറാഴ്ച സെന്റ് എലിസബത്ത് ദേവാലയം നിറഞ്ഞു കവിഞ്ഞു വിശ്വാസികൾ ഒത്തുചേർന്നിരുന്നു. പ്രധാന തിരുന്നാൾ ദിനമായ ഒക്ടോബർ ഒന്നിന് വിഥിൻഷോയിലെ സെന്റ് ആന്റണിസ് േദവാലയത്തിലാണ് തിരുക്കർമ്മങ്ങൾ നടത്തപ്പെടുന്നത്.

ശനിയാഴ്ച രാവിലെ പത്തിന് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സിറോ– മലബാർ നിയുക്ത രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷൂസ്ബെറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവിഡും നിരവധി വൈദികരും തിരുവസ്ത്രങ്ങളിഞ്ഞ് പ്രദിക്ഷണമായി ദേവാലയത്തിനുളളിൽ പ്രവേശിക്കുന്നതോടെ പ്രധാന തിരുന്നാളിനു തുടക്കമാകും.

knanaya-thirunal01

യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിശ്വാസികൾക്കായി വിപുലമായ പാർക്കിങ് സംവിധാനമാണ് പാർക്കിങ് കമ്മിറ്റി ചെയർമാൻ ബേബി പി. എസിന്റെ നേതൃത്വത്തിൽ നടക്കുന്നത്. കാറുകളിൽ വരുന്നവർക്ക് സെന്റ് ആന്റണിസ് പ്രൈമറി സ്കൂളിൽ (M22 0NT) വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. കൂടാതെ കോർണിഷ്മാൻ ഹോട്ടലിലും (M22 0JX) പാർക്ക് ചെയ്യാം. കോച്ചുകളിൽ വരുന്നവർ ആളുകളെ ദേവാലയ സമുച്ചയത്തിൽ ഇറക്കിയതിനു ശേഷം ഫോറം സെന്ററിൽ (M22 0JX) പാർക്ക് ചെയ്യണം.

ഫാ. സജി മലയിൽ പുത്തൻപുര ജനറൽ കൺവീനറായും റെജി മഠത്തിലേട്ട്, ഉതുപ്പ് കുന്നുകാലായിൽ, മാർട്ടിൻ മലയിൽ എന്നിവർ കൺവീനർമാരായുമുള്ള വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് തിരുന്നാളിനായി നടക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിൽ ദൈവാനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ചാപ്ലെയിൻ ഫാ. സജി മലയിൽ പുത്തൻപുര അറിയിച്ചു.ട

വാര്‍ത്ത∙ സഖറിയ പുത്തൻകളം ജോസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.