Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റോക്ക് ഓൺ ട്രെന്റിനെ ഇളക്കിമറിച്ച് കെസിഎയുടെ ഓണാഘോഷം

kca-010

ന്യൂകാസിൽ∙കേരളാ കൾച്ചറൽ അസ്സോസിയേഷൻ സെപ്റ്റംബർ 11ന് ന്യൂകാസിൽ അക്കാദമി ഓഡിറ്റോറിയത്തിൽ നടത്തിയ ഓണാഘോഷം, സ്റ്റോക്ക് ഓൺ ട്രെന്റിനെ ഇളക്കിമറിച്ചു.

kca-01

500ലധികം മലയാളികൾ പങ്കെടുത്ത ഓണാഘോഷം അതിന്റെ തനിമയോടെയും പവിത്രതയോടെയും മനോഹരമാക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥം കെസിഎ ഭാരവാഹികൾ പങ്കുവച്ചു.

kca-004

രാവിലെ അത്തപൂക്കളത്തോടെ തുടങ്ങിയ ഓണാഘോഷംകുട്ടികളുടെ പെയിന്റിംഗ്, ഡ്രോയിംഗ് മത്സരങ്ങളും കായിക മത്സരങ്ങളും കലാപരിപാടികളും ഗാനമേളയും ഒക്കെയായി ആബാലവൃദ്ധജനങ്ങളുടെയും മനസുകളിൽ ആഘോഷത്തിന്റെ വാർമഴവില്ല് തീർത്തു.

kca-006

മഹാബലിയുടെ വരവോടെ സാംസ്കാരിക സമ്മേളനം ആരംഭിച്ചു. കെസിഎ പ്രസിഡന്റ് സൈജു മാത്യൂവിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത് മഹാബലി തമ്പുരാനും കെസിഎ ഭാരവാഹികളും ചേർന്നാണ്.

kca-005

കെസിഎ സെക്രട്ടറി റൺസ്മോൻ അബ്രാഹം സ്വാഗതവും കെ.സി.എ അക്കാദമി കോർഡിനേറ്റർ സാബു ഏബ്രാഹം ആശംസകളും കെസിഎ ട്രഷറർ സജി വർഗീസ് നന്ദിയും അർപ്പിച്ചു.

kca-011

സമ്മേളനത്തിനൊടുവിൽ കെസിഎയുടെ നേതൃത്വത്തിൽ കേരളാ കിച്ചൺ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ രുചിവൈഭവം കൊണ്ടും വിഭവസമൃദ്ധി കൊണ്ടും പൂർണ്ണസംതൃപ്തി ഏവർക്കും കൈവന്നു.

kca-0091

തുടർന്ന് കേരളതനിമ നിറഞ്ഞ നൃത്തവിസ്മയങ്ങൾ കോർത്തിണക്കി ഒരുക്കിയ ഓണം സ്പെഷൽ ഫ്യൂഷൻ നൃത്ത വിരുന്നിന്റെ അകമ്പടിയോടു കൂടി കലാപരിപാടികളുടെ കേളികൊട്ട് ഉയർന്നു.

kca-007

പ്രോഗ്രാം കൺവിനറായ റിന്റോ റോക്കിയുടെ മേൽനോട്ടത്തിൽ കെസിഎ അക്കാദമിയുടെ കീഴിലുള്ള ഗേൾസ് ഡാൻസ് സ്കൂൾ ടീച്ചർ കല മനോജിന്റെ ശിക്ഷണത്തിൽ നടന്ന കലാപരിപാടികൾ അവതരണ മികവുകൊണ്ടും വ്യത്യസ്തതകൊണ്ടും കലാമൂല്യം കൊണ്ടും ആസ്വാദക ഹൃദയങ്ങളെ കുളിരണിയിച്ചു.

kca-003

ബോയ്സ് ഡാൻസിന്റെ മേൽനോട്ടം വഹിച്ചത് ദിപ്തി ബ്ലസനും ജോർജ്ജോ ബ്ലസനും ആണ്. മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ക്ലാസ്സിക് ഡാൻസുകൾ, സിനിമാറ്റിക് ഡാൻസുകൾ, സംഗീത നാടകം ഒപ്പം തിരുവാതിര, വള്ളംകളി, തുടങ്ങിയ നാടൻ കലാരൂപങ്ങളും, ഗാനമേളയും ചേർന്ന് കെസിഎയുടെ ഓണാഘോഷം സ്റ്റോക്കിനെ ഉത്സവലഹരിയിലാഴ്ത്തി.

kca-002

ഓണാഘോഷക്കമ്മിറ്റി കൺവീനർമാരായ പ്രസിഡന്റ് സൈജു മാത്യൂവിന്റെയും സെക്രട്ടറി റൺസ്മോൻ അബ്രാഹമിന്റെയും പ്രോഗ്രാം കൺവിനറായ റിന്റോ റോക്കിയുടെയും, അക്കാദമി കോർഡിനേറ്റർ സാബു അബ്രാഹമിന്റെയും നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജി വർഗീസ് , അനിൽ പുതുശേരി, പോളി തെക്കേക്കര, സൽസൻ ലൂക്കോസ്, ജോസ് വർഗീസ്, സോബിച്ചൻ കോശി, ബിനോയ് ചാക്കോ, രാജീവ് വാവ, സജി മത്തായി, സുധീഷ് തോമസ്, സോക്രട്ടീസ് തോമസ്, മിനി ബാബു, മേരി ബ്ലസൻ, സുമി പ്രകാശൻ, പ്രകാശ് മാത്യൂസ്, മുരളീധരൻ, മാർട്ടിൻ, എബി ഫിലിപ്പ്, ബിനോയ് ജോസഫ്, ജെയ്സൻ തുടങ്ങിയവരാണ് ആഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. കലാപരിപാടികൾ അവതരിപ്പിച്ച എല്ലാവർക്കും കമ്മിറ്റിയുടെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.

kca-008

വാർത്ത∙സോക്രട്ടീസ് 

Your Rating: