Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഎഫിന്റെ ബാഡ്മിന്റൺ ടൂർണമെന്റ് നാളെ

kcf-2

വാട്ഫോഡ്∙ കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് നാളെ വാട്ഫോഡിലെ വെസ്റ്റ്ഫീൽഡ് കമ്മ്യുണിറ്റി സ്പോട്സ് സെന്ററിൽ വച്ച് നടക്കും.

ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന ടൂർണമെന്റ് വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായി മത്സരമുണ്ടായിരിക്കും. കുട്ടികൾക്ക് 5 പൗണ്ടും മുതിർന്നവർക്ക് 10 പൗണ്ടുമാണ് രജിസ്ട്രേഷൻ ഫീസായി നിശ്ചയിച്ചിരിക്കുന്നത്.

kcf-tournament

സെമിഫൈനലിൽ എത്തുന്ന മുഴുവൻ ടീമിനും സമ്മാനം ലഭിക്കുമെന്നുള്ള പ്രേത്യേകത കൂടി ഇത്തവണത്തെ മത്സരത്തിനുണ്ട്. കാണികൾക്കു പ്രേവേശനം തികച്ചും സൗജന്യമായിരിക്കും

കൂടുതൽ വിവരങ്ങൾക്ക്- സണ്ണി പി. മത്തായി : 07727993229, മാത്യു സെബാസ്റ്യൻ : 07859177759.

വാർത്ത∙ സുജു ഡാനിയേൽ 

Your Rating: