Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്സർലന്‍ഡിൽ കേളി ഓണാഘോഷം നാളെ

keli-onam


സൂറിച്ച്∙ സ്വിറ്റ്സർലൻഡിലെ പ്രമുഖ മലയാളി സംഘടനയായ കേളി വിപുലമായ പരിപാടികളോടെ ഓണം ശനിയാഴ്ച സൂറിച്ചിൽ ആഘോഷിക്കുന്നു. വിഭവ സമൃദ്ധമായ ഓണസദ്യ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. കലാതരംഗിണി മേരി ജോണിന്റെ നേതൃത്വത്തിൽ നൂറിൽപരം കലാപ്രതിഭകൾ ചേർന്ന് ഒരുക്കുന്ന കലാവിരുന്ന് തുടർന്ന് ചലച്ചിത്ര ഗായകരും സംസ്ഥാന അവാർഡ് ജേതാക്കളുമായ ഗായത്രി അശോകനും, സുധീപ് കുമാറും ചേർന്ന് ഒരുക്കുന്ന ഗാനസന്ധ്യയും ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടും.

onam-singers

കേളി പുഷ്പ ഫല കാർഷിക വിളപ്രദർശനവും, മത്സരവും ഓണത്തോടനുബന്ധിച്ച് ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കണമെന്ന് സ്വിസ് മലയാളികളോട് കേളി പ്രസിഡന്റ് അബ്രഹാം ചെന്നംപറമ്പിൽ അഭ്യർഥിച്ചു.

Your Rating: