Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് തിരുവോണം-2016 ആഘോഷിച്ചു

ഫ്ലോറിഡ∙ ദക്ഷിണ ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച്, (KAPB,www.keralapb.com)  ഓണാഘോഷം നടത്തി. വെസ്റ്റ് പാം ബീച്ച് ആസ്‌ഥാനമായിട്ടുള്ള  കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് സെപ്റ്റംബർ 4 ഞായറാഴ്ച തിരുവോണം ആഘോഷിച്ചു. റോയൽ പാം ബീച്ചിലെ കൾച്ചറൽ സെന്ററിൽ ആയിരുന്നു ആഘോഷം.

പാം  ബീച്ച് കൗണ്ടി ചീഫ് ഡെപ്യൂട്ടി  ഷെരിഫ് മൈക്ക് ഗഗെർ മുഖ്യാതിഥിയായി എത്തി ഓണസന്ദേശം നൽകി.  പ്രസിഡന്റ് ബിജു തോണിക്കടവിൽ ഏവരെയും സ്വാഗതം ചെയ്തു. തിരുവാതിര, പൂക്കളം, വാദ്യമേളം, പുലികളി, താലപ്പൊലി, എന്നിവ സംഘടിപ്പിച്ചു. ജാതിമതഭേദമെന്യേ പ്രവാസി സമൂഹത്തിനൊപ്പം കഴിഞ്ഞ പല വർഷങ്ങളായി നടത്തി വരുന്ന പാരമ്പര്യമാണ് കേരള അസോസിയേഷന്റെ ഓണാഘോഷം. ഓണസദ്യയും മറ്റു കലാപരിപാടികളും ഇത്തവണയും ആഘോഷങ്ങൾക്ക് കൊഴുപ്പേകി. വിപുലമായ പരിപാടികളോടെ ഓണമാഘോഷിച്ചു.

കേരള അസോസിയേഷൻ ഓഫ് പാo ബീച്ച് പ്രസിഡന്റ്‌ ബിജു തോണി കടവിൽ, വൈസ് പ്രസിഡന്റ് ജിജോ ജോസ്, സെക്രട്ടറി ജോണി തട്ടിൽ, ജോയിന്റ് സെക്രട്ടറി ഡോക്ടർ  ജഗതി നായർ, ട്രഷറർ മാത്യു തോമസ്‌, ജോയിന്റ് ട്രഷറർ റെജി സെ ബാസ്റ്റ്യൻ, കമ്മിറ്റി അംഗങ്ങളായ ബാബു തോമസ്, ജോർജ് സാമുവേൽ, റെജിമോൻ ആന്റണി, ലൂക്കോസ് പൈനുംകൻ,  സജി ജോൺസൻ, രാജു ജോസ്, സുനിൽ കായൽച്ചിറയിൽ, അജി തോമസ്, ബാലൻ പാഞ്ഞാടാൻ, പോൾ പള്ളികൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.  വൈസ് പ്രസിഡന്റ് ജിജോ ജോസ് പരിപാടികളിൽ പങ്കെടുത്തു വൻ വിജയമാക്കിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു. ബിജു തോണിക്കടവിൽ അറിയിച്ചതാണിത്.  

Your Rating: