Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സമാജം ആപ്പിൾ മ്യൂസിയം സന്ദർശനം സെപ്റ്റംബർ 30ന്

apple-museum

കൊളോൺ∙ കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ബോൺ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിയ്ക്കുന്ന ബോൺഹൈം മെർട്ടനിലെ അഗ്രികൾച്ചറൽ സ്കൂളിന്റെ ആപ്പിൾ മ്യൂസിയം സന്ദർശിയ്ക്കുന്നു. സെപ്റ്റംബർ 30ന് ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിയ്ക്കുന്ന സന്ദർശനം ആപ്പിൾ, ചെറി, ബിർണൻ എന്നീ തോട്ടങ്ങളിൽക്കൂടി വാഹനത്തിൽ സഞ്ചരിച്ചാണ് കണ്ടു മനസിലാക്കുന്നത്.

ഇത്തരം തോട്ടങ്ങളിലെ പഴങ്ങളും മറ്റു ചെറിയ പഴവർഗ്ഗങ്ങളും എങ്ങനെ കേടുകൂടാതെ വളർത്തിയുണ്ടാക്കാം, അതിന്റെ രുചിയയും മണവും എങ്ങനെ നിലനിർത്താം, ഉൽപ്പാദിപ്പിയ്ക്കുന്ന പഴങ്ങൾ എങ്ങനെ കേടുകൂടാതെ ദീർഘകാലം സൂക്ഷിയ്ക്കാം, ഈ പഴങ്ങളിൽ നിന്നുള്ള ജ്യൂസ് എങ്ങനെ നിർമ്മിയ്ക്കാം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസും ഉണ്ടായിരിയ്ക്കും. മൂന്നു മണിക്കൂറായിരിക്കും സന്ദർശന സമയം.

സമാജത്തിന്റെ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കുമായിരിയ്ക്കും സന്ദർശനത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. താൽപ്പര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക. വിവരങ്ങൾക്ക്: ജോസ് പുതുശേരി (പ്രസിഡന്റ്) - 02232 34444, സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്റ്) -0211 413637.

വെബ്സൈറ്റ്: http://www.keralasamajamkoeln.de

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.