Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സമാജം വിയന്നയുടെ ഓണാഘോഷം സെപ്റ്റംബർ 10ന്

onam

വിയന്ന∙ ഓസ്ട്രിയയിലെ ആദ്യകാല മലയാളി സംഘടനയായ കേരള സമാജം വിയന്നയുടെ 38-ാം വാര്‍ഷികവും ഓണഘോഷവും ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാചരണവും സെപ്റ്റംബർ 10 ശനി വൈകിട്ട് 6ന്. കെട്ടിലും മട്ടിലും രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്ത സ്വഭാവം ഉള്‍ക്കൊണ്ടാണു കേരള സമാജത്തിന്റെ ഓണാഘോഷങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നത്. 

വര്‍ണ്ണശബളമായ ചടങ്ങുകളോടെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ ഓസ്ട്രിയയിലെ ഇന്ത്യൻ സ്ഥാനപതി രാജിവ മിശ്ര മുഖ്യാതിഥി ആയിരിക്കും. സാംസ്‌കാരിക സമ്മേളനവും കലാവിരുന്നും ആഘോഷത്തിന്റെ സവിശേഷതയായിരിക്കും. ആഘോഷവേളകള്‍ അനശ്വരമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന തിരുവോണാഘോഷത്തില്‍ പങ്കെടുക്കാന്‍ ഭാരവാഹികൾ ഓസ്ട്രിയയിലെ മലയാളി സുഹൃത്തുക്കളെ സ്വാഗതം ചെയ്തു, അതോടൊപ്പം ഏവർക്കും തിരുവോണത്തിന്റെ മംഗളങ്ങള്‍ നേരുകയും ചെയ്തു. 
Venue: VHS Veranstaltungszentrum Floridsdorf, Angerer Straße 14, 1210 Wien
Date: September 10, 2016
Time: 6pm

വാർത്ത∙ജോബി ആന്റണി 
 

Your Rating: