Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം സമാജം വിയന്നയുടെ വാര്‍ഷികവും ഓണഘോഷവും സെപ്റ്റംബര്‍ 10ന്

kerala-samajam

വിയന്ന∙ കേരള സമാജം വിയന്നയുടെ വാര്‍ഷികാഘോഷവും ഓണാഘോഷവും സെപ്റ്റംബര്‍ 10ന് വിയന്നയില്‍. ശനിയാഴ്ച വൈകിട്ട് 6 നു വിയന്നയിലെ 21-ാം ജില്ലയിലെ ടൗണ്‍ ഹാളിലാണ് വിയന്ന മലയാളികള്‍ക്കായി ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ സാംസ്കാരിക പരിപാടികളും സമാജം പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നു. കൂടാതെ ഇന്ത്യന്‍ ബുഫെയും ഓണാഘോഷങ്ങളുടെ പ്രത്യേകതയായി മാറുന്നു. 

ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായെത്തുന്നത് ഇന്ത്യന്‍ അംബാസഡര്‍ രാജീവ് മിശ്രയാണ്. സംഘടനയുടെ വാര്‍
ഷിക ഓണാഘോഷങ്ങളിലേക്ക് ഏവരെയും സഹൃദയം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ടോം അലക്സാണ്ടര്‍, സെക്രട്ടറി ബേബി കാഞ്ഞിരത്തുംമൂട്ടില്‍, ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി സെബിന്‍ കുര്യന്‍, റോണി കാഞ്ഞിരത്തുംമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത∙ഷിജി ചീരംവേലില്‍

Your Rating: