Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക വനിത ടെന്നീസിൽ ജർമനിയുടെ കെർബർ ഒന്നാം റാങ്കിൽ

kerber-1

ബർലിൻ ∙ ജർമനിയുടെ അംഗലിക കെർബർ ലോക വനിത ടെന്നീസിൽ ഒന്നാം റാങ്കിൽ. കെർബർ ടെന്നീസ് ഇതിഹാസം സ്റ്റെഫി ഗ്രാഫിന് ശേഷം വനിത ടെന്നീസിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ജർമൻകാരിയാണ് കെർബർ. ഈ പദവിയ്ക്കുവേണ്ടി ജർമൻകാർക്ക് ഇരുപത് വർഷം കാത്തിരിക്കേണ്ടി വന്നു.

kerber-2

യുഎസ് ഓപ്പൺ വനിത സിംഗിൾസിന്റെ ഫൈനലിൽ എത്തിനിൽക്കുകയാണ് കെർബർ ഇപ്പോൾ. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലീസ്ക്കോവ് കെർബറെ ഫൈനലിൽ നേരിടും. യുഎസിന്റെ സെറീന വില്യംസിനെയാണ് പ്ലീസ്ക്കോവ് സെമിയിൽ പരാജയപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ മൂന്നര വർഷമായി ലോക വനിത ഒന്നാം റാങ്ക് കയ്യടക്കിയിരുന്ന സെറീനായ്ക്ക് പദവി നഷ്ടമായി. സെറീന രണ്ടാം റാങ്കിലേക്ക് തള്ളപ്പെട്ടു. വിംബിൾഡൻ ഫൈനലിൽ സെറീനയോട് പരാജയപ്പെട്ടിരുന്നെങ്കിലും കെർബർ ഓസ്ട്രേലിയൻ ഓപ്പൺ ഗ്ലാൽഡ് സ്ലാം കിരീടം നേടി.

ജർമനിയിലെ കീൽ സ്വദേശിനിയാണ് കെർബർ. ഒന്നാം റാങ്കിൽ അതീവ സന്തോഷമുണ്ടെന്ന് കെർബർ ന്യുയോർക്കിൽ മാധ്യമങ്ങളോട് പറഞ്ഞു.

Your Rating: