Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി കിൻഡർ ഫോർ കിൻഡർ

keli-help

സൂറിച്ച്∙ സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഈ വർഷത്തെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ആദ്യ ഗഡു വിതരണം ചെയ്തു. കേളിയുടെ രണ്ടാം തലമുറയിലെ കുട്ടികൾ നടത്തുന്ന പദ്ധതിയാണ് കിൻഡർ ഫോർ കിൻഡർ. കഴിഞ്ഞ 10 വർഷമായി സ്വിറ്റ്സർലൻഡിലെ മലയാളി കുട്ടികൾ കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ വിദ്യാഭാസത്തിന് ഈ പദ്ധതിയിലൂടെ സഹായിച്ചു വരുന്നു. പഠനത്തിൽ സമർത്ഥരായ കുട്ടികളെ കണ്ടെത്തി ഉന്നത വിദ്യാഭാസ സഹായപദ്ധതിയും കിൻഡർ ഫോർ കിൻഡർ പദ്ധതിയിലൂടെ പുതിയതായി കുട്ടികൾ ചെയ്യുന്നു.

എറണാകുളം രാജഗിരി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് കേളിയുടെ ഫണ്ട് കൈമാറി. ആദ്യ ഗഡുവായ പത്തുലക്ഷത്തി പതിനയ്യായിരം രൂപയുടെ ചെക്ക് കിൻഡർ ഫോർ കിൻഡർ പ്രതിനിധികളായ ലേന പറയംപിള്ളിൽ, അഞ്ജു പുളിക്കൽ, അഞ്ജു മാളിയേക്കൽ, അങ്കിത് പുളിക്കൽ എന്നിവർ ചേർന്ന് കൈമാറി.

രാജഗിരി ഡയറക്ടർ ഫാ.ജോസ് അലെക്‌സ് അദ്ധ്യക്ഷത വഹിച്ചു. കളമശ്ശേരി മുനിസിപ്പൽ ചെയർ പേഴ്‌സൺ ജെസി പീറ്റർ മുഖ്യാതിഥി ആയിരുന്നു.രാജഗിരി കോളേജ് പ്രിൻസിപ്പാൾ ഡോ .ബിനോയ് സ്വാഗതം പറഞ്ഞു. ജേക്കബ് മാളിയേക്കലും ബെന്നി പുളിക്കൽ ആശംസയും പറഞ്ഞു. രാജഗിരി ഔട്ട് റീച്ച് ഡയറക്ടർ എം.പി ആൻറണി നന്ദി പറഞ്ഞു.

കേളിയുടെ സഹായം കൊണ്ട് പഠിച്ച് ഉന്നത വിദ്യാഭാസം നേടിയ കുട്ടി നന്ദി പറഞ്ഞത് സ്വിസ് മലയാളി സംഘടനക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആയിരുന്നു. പഠനത്തിൽ മിടുക്കി ആയിരുന്ന ഈ കുട്ടിയെ പഠിപ്പിച്ചത് കേളി പദ്ധതിയിലൂടെ ആയിരുന്നു. എംബിഎ ക്ക് ഒന്നാം റാങ്കും മൾട്ടിനാഷണൽ കമ്പനിയിൽ ഫിനാൻസ് അഡ്വൈസർ ആയി ജോലിയും ലഭിച്ച പെൺകുട്ടി നിറകണ്ണുകളോടെ കേളിക്ക് നന്ദി അറിയിച്ചു. സദസ്സിൽ കൂടിയിരുന്ന കേളി കുടുംബാംഗങ്ങളും അല്ലാത്തവരും ആത്‌മഹർഷത്തോടെയാണ് കുട്ടികളുടെ നന്ദി പ്രകടനം ശ്രവിച്ചത്. സാംസ്കാരിക പ്രവർത്തനോടൊപ്പം സാമൂഹ്യ സേവനവും ലക്ഷ്യമായി പ്രവർത്തിക്കുന്ന യൂറോപ്പിലെ ആദ്യ മലയാളി സംഘടനയായ കേളി കഴിഞ്ഞ 18 വർഷമായി നിരവധി കാരുണ്യ പ്രവർത്തികൾ ചെയ്തു വരുന്നു.

കേളിയുടെ ഓരോ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന തുക സാമൂഹ്യ സേവനത്തിനായി മാത്രം വിനിയോഗിക്കുന്നു. കിൻഡർ ഫോർ കിൻഡർ വർഷം തോറും നടത്തി വരുന്ന ഫണ്ട് റൈസിംഗ് പ്രോഗ്രാമുകളിലൂടെയും സുമനസ്സുകളായ സ്വിസ് മലയാളികളുടെ പിന്തുണയോടെയും ആണ് പദ്ധതിയുടെ അടിത്തറ.

ഈ വർഷം 400 കുട്ടികളെ പഠിപ്പിക്കുവാൻ കിൻഡർ ഫോർ കിൻഡർ പദ്ധതിയിലൂടെ സാധിച്ചുവെന്ന് കൺവീനർ സോബി പറയംപിള്ളിൽ അറിയിച്ചു. കൂടാതെ ഉന്നത വിദ്യാഭാസ സഹായ പദ്ധതിയിലൂടെ പതിനഞ്ച് പ്രൊഫഷണൽ സ്‌കൂളിലെ വിദ്യാർത്ഥികളെയും സഹായിച്ചു. 

വാർത്ത∙ ജേക്കബ്ബ് മാളിയേക്കൽ

Your Rating: