Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ തിരുന്നാൾ ; നയന മനോഹരമായ ചാപ്ലയൻസി കലാസന്ധ്യ

knanaya-chaplaincy

മാഞ്ചസ്റ്റർ ∙ പ്രഥമ ക്നാനായ തിരുനാളിനു യുകെയിലെ ക്നാനായ കത്തോലിക്കർ ഒരുങ്ങുമ്പോൾ തിരുന്നാളിന് മോടി കൂട്ടുവാൻ സെന്റ് ജോൺ പോൾ രണ്ടാമൻ സൺഡേ സ്കൂളും ഭക്ത സംഘടനകളും സംയുക്തമായി നടത്തപ്പെടുന്ന കലാസന്ധ്യ നയന മനോഹരമാകും.

വർണ്ണങ്ങൾ വാരിവിതറി, മനസിന് കുളിർമയേകുന്ന നയന മനോഹരമായ സ്വാഗത നൃത്തം കാണികളിൽ ആവേശം വിതറും സഭാ– സമുദായ സ്നേഹം നെഞ്ചിലഗ്നിയായി വിശ്വാസ പൈതൃകം കാത്തു പരിപാലിക്കുകയും നന്മയുടെ നൽവിത്തുകൾ ലോകമെങ്ങും പാകി ഫലപുഷ്ടമായ ജനതയെ രൂപപ്പെടുത്തുന്നതിന് മുഖ്യ പങ്ക് വഹിക്കുന്ന ക്നാനായ കത്തോലിക്കരുടെ യൂറോപ്പിലെ ഏക ചാപ്ലയൻസിയിലെ പ്രഥമ തിരുന്നാളാണ് ഒക്ടബോർ ഒന്നിന് നടത്തപ്പെടുന്നത്.

മൂന്ന് വൈദീക മേലധ്യക്ഷന്മാരുടെ സാന്നിധ്യത്താൽ അനുഗ്രഹീതമാകുന്ന ക്നാനായ തിരുന്നാളിന് യുകെയെമ്പാടും ഉളള ക്നാനായ വിശ്വാസികൾ എത്തിച്ചേരും.

കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സാമ്പ്രിക്കൽ ഷൂസ്ബെറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവിസ് എന്നീ വൈദീക മേലധ്യക്ഷന്മാരും നിരവധി വൈദീകരും തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷണമായി പുഷ്പാലംകൃത ദേവാലയത്തിനുളളിൽ പ്രവേശിക്കുമ്പോൾ തിരുന്നാൾ തിരുകർമ്മങ്ങൾക്ക് തുടക്കമാകും.

സ്നേഹ വിരുന്നിനുശേഷം നടത്തപ്പെടുന്ന ചാപ്ലയൻസി കലാസന്ധ്യ എന്നെന്നും മനസിൽ സൂക്ഷിക്കത്തക്കവിധത്തിലുളള ഏറ്റവും മികച്ച ‘മെഗാഷോ’യാണ് ക്നാനായ തിരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്നത്.

പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയാൽ ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി ചാപ്ലയിൻ ഫാ. സജി മലയിൽപുത്തൻപുര അറിയിച്ചു.


വാർത്ത ∙ സഖറിയ പുത്തൻകുളം

Your Rating: