Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ ചാപ്ലയൻസിയ്ക്ക് സ്വന്തമായി ഗാനം

knanaya-chapliancy-song

മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്റർ ക്നാനായ ചാപ്ലയൻസിയ്ക്ക് സ്വന്തമായി ഗാനമായി. യുകെ കെസിഎയുടെ പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റ് അംഗമായ ഷാജി ചരമേൽ രചിച്ച് കെസ്റ്റർ ആലപിച്ച മനോഹരമായ ഗാനം പ്രഥമ ക്നാനായ തിരുന്നാൾ ദിവസം ആലപിച്ച് പ്രകാശനം ചെയ്തു.

കോട്ടയം അതിരൂപതയിലെ ഓരോ ഇടവകകൾക്കും തങ്ങളുടെ ദേവാലയമധ്യസ്ഥനെ പ്രകീർത്തിക്കുന്ന സ്വന്തമായ ഗാനങ്ങൾ ഉണ്ട്. യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയൻസിയുടെ പ്രഥമ തിരുന്നാളിനോട് അനുബന്ധിച്ച് ക്നാനായ ചാപ്ലയൻസിക്കും തങ്ങളുടെ മധ്യസ്ഥനെ പ്രകീർത്തിക്കുന്ന ഗാനം സ്വന്തമായി ലഭിച്ചതിൽ ഓരോ ക്നാനായക്കാരനും അഭിമാനിക്കാവുന്നതാണ്.

അറിയപ്പെടുന്ന ഗാനരചയിതാവും ചിന്തകനും ഏഴുത്തുകാരനുമായ ഷാജി ചരമേൽ ഇതിന് മുൻപ് യുകെ കെസിഎയ്ക്കു വേണ്ടി സ്വാഗത നൃത്ത ഗാനങ്ങളും രചിച്ചിട്ടുണ്ട്. തിരുന്നാളിനുശേഷം നടന്ന പൊതുസമ്മേളനത്തിൽ മാർ മാത്യു മൂലക്കാട്ട് അവാർഡ് ഫലകം നൽകി ഷാജി ചരമേലിനെ ആദരിച്ചു.

വാർത്ത ∙ സഖറിയ പുത്തൻകുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.