Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ ചാപ്ലയൻസി തിരുന്നാളിന് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികൻ

knanaya-chapliancy

മാഞ്ചസ്റ്റർ ∙ യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയൻസിയിലെ പ്രഥമ തിരുന്നാളിന് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികനാകും. ഒക്ടോബർ ഒന്നിന് മാഞ്ചസ്റ്ററിലെ സെന്റ് ആന്റണീസ് കാത്തലിക് ചർച്ചിൽ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിൽ, പ്രസ്റ്റൺ രൂപതാ നിയുക്ത മെത്രാൻ മാർ ജോസഫ് സാമ്പ്രിക്കൽ, ഷൂസ്ബെറി രൂപതാധ്യാക്ഷൻ മാർ മാർക്ക് ഡേവിസ്, നിരവധി വൈദികർ എന്നിവർ തിരുന്നാൾ കർമ്മങ്ങളിൽ പങ്കെടുക്കും.

പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാൾ ആദ്യമായി ക്നാനായ ചാപ്ലയൻസിയിൽ ആചരിക്കുമ്പോൾ സമുചിതമായി കൊണ്ടാടുവാൻ യുകെയിലെ ക്നാനായ സമൂഹം ഒരുങ്ങുകയാണ്. യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പ്രഥമ ക്നാനായ തിരുന്നാളിന് പങ്കെടുക്കുവാൻ വിശ്വാസികൾ എത്തും.

ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ പ്രഥമ ക്നാനായ തിരുന്നാളിനുളള ഒരുക്കങ്ങൾ സജീവമായി നടന്നു വരുന്നു. തിരുന്നാൾ പ്രസുദേന്തിയാകുവാൻ ആഗ്രഹിക്കുന്നവർ സിറിയക് ജെയിംസിനെ (07806785860) ബന്ധപ്പെടേണ്ടതാണ്.

വാർത്ത∙ സഖറിയ പുത്തൻകളം ജോസ് 

Your Rating: