Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ തിരുന്നാൾ ; വിശ്വാസ പ്രഘോഷണമാകുന്ന പ്രദിക്ഷണത്തിനു പൊൻവെളളി കുരിശുകൾ

mathav-thirunal

മാഞ്ചസ്റ്റർ ∙ ജപമാല മാസത്തിലെ പ്രഥമ ദിനത്തിൽ നടത്തുന്ന യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയൻസിയിലെ പ്രഥമ ക്നാനായ തിരുന്നാളിനോട് അനുബന്ധിച്ചുളള തിരുന്നാൾ പ്രദിക്ഷണം വിശ്വാസ പ്രഘോഷണമാകും.

മാഞ്ചസ്റ്റർ നഗരത്തെ പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ച കത്തോലിക്കാ വിശ്വാസ പ്രഘോഷണമാകുന്ന തിരുന്നാൾ പ്രദക്ഷിണം തദ്ദേശവാസികൾക്ക് ദൈവിക മഹത്വത്തിന്റെ പ്രകടമായ അടയാളങ്ങൾ സാധ്യമാകും.

കേരള ക്രൈസ്തവ തിരുന്നാൾ പാരമ്പര്യമനുസരിച്ച് സ്വർണ്ണം വെളളി മരക്കുരിശുകളും വിജയ പതാകകളും മുത്തുകുടകളും തിരുന്നാൾ പ്രദിക്ഷണത്തിനുമോടികൂട്ടും.

വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ഏറ്റവും പിറകിലായി സിബി കണ്ടത്തിൽ നിർമ്മിച്ച അലങ്കാര കൊത്തുപണികൾക്കുളള രൂപകൂടിനുളളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുസ്വരൂപം എഴുന്നെളളിക്കും. വാദ്യമേളങ്ങളും സ്കോട്ടീഷ് ബാൻഡും തിരുന്നാൾ പ്രദിക്ഷണത്തിന് മിഴിവേകും.

കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൺ സിറോ –മലബാർ പ്രഥമ രൂപതാധ്യക്ഷൻ മാർ ജോസഫ് സാമ്പ്രിക്കൽ, ഷൂസ്ബെറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവിസ് എന്നിവരുടെ സാന്നിധ്യം വിശ്വാസികളിൽ ആവേശം ജനിപ്പിക്കും.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോച്ചുകളിലും കാറിലുമായി വരുന്നവർക്ക് വിപുലമായ പാർക്കിങ്ങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

വാർത്ത∙സക്കറിയ പുത്തൻകളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.